ശബരിമല: അയ്യനെ കണ്‍കുളിര്‍ക്കെ കണ്ടുതൊഴാന്‍ കൊച്ചുകുട്ടികളുമായി എത്തുന്നവരുടെ തിരക്കാണ് സന്നിധാനത്തില്‍.തീര്‍ത്ഥാടന കാലത്തെ വന്‍ തിരക്കിനു മുമ്പ് ദര്‍ശനം നടത്താനായി ധാരാളം അയ്യപ്പന്മാരാണ് കുട്ടികളുമായി ദിവസവും എത്തുന്നത്.അന്യസംസ്ഥാനങ്ങളില്‍ നിന്നും ധാരാളം കൊച്ചുകുട്ടികള്‍ എത്തുന്നുണ്ട്. ദര്‍ശനത്തിനായി കാത്തു നില്കുമ്പോള് കുട്ടികള്‍ തിരക്കില്‍പ്പെടുന്നത് കണ്ടാല്‍ അപ്പോള്‍ തന്നെ അവരെ പുറത്തിറക്കി ദര്‍ശനത്തിനു കടത്തിവിടാനും പോലീസും കേന്ദ്രസേനയും ശ്രദ്ധിക്കുന്നുണ്ട്.തിരുമുമ്പില്‍ എത്തുമ്പോള്‍ കുട്ടികള്‍ക്ക് ശരിയായ ദര്‍ശനം കിട്ടുന്നില്ലെന്നു കണ്ടാല്‍ അവരെ ഉയര്‍ത്തി തൊഴാനും പോലീസ് സഹായിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: