ശബരിമല: പമ്പയില്‍ ഡോളിക്കാരെ എസ്.ഐ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ഡോളി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. പണിമുടക്ക് ഒരു മണിക്കുറോളം നീണ്ടു നിന്നും. ഇത് മല കയറാന്‍ ശരീരിക ബുദ്ധിമുട്ടുള്ളവരെ ബുദ്ധിമുട്ടിലാഴ്ത്തി. വ്യാഴാഴ്ച രാവിലെ ഒമ്പതിനായിരുന്നു പണിമുടക്ക്. പുലര്‍ച്ചെ അഞ്ചിന് പമ്പ രാമമൂര്‍ത്തി മണ്ഡപത്തിനു സമീപം സംശയാസ്പദമായി കണ്ട വണ്ടിപെരിയാര്‍ സ്വദേശി സ്റ്റാന്‍ലി വര്‍ഗീസി (ജോസ്-45)നെ മഫ്ടിയില് എത്തിയ പമ്പ എസ്.ഐ ചോദ്യം ചെയ്തതാണ് സംഭവത്തിനു തുടക്കം. ഇയാള്‍ പമ്പ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. ഒരു മണിക്കൂറിനു ശേഷം പമ്പ സി.ഐയും മറ്റ് ഉന്നതരും സമരക്കാരുമായി ചര്‍ച്ച നടത്തിയതിനെ തുര്‍ന്ന് സമരം പിന്‍വലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: