പാക്കിസ്താനിലെത്തിയത്‌ ക്രിയാത്മക മനസോടെ: നിരുപമ

Thursday 23 June 2011 12:17 pm IST

ഇസ്ലാമാബാദ്‌: വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയ്ക്കായി പാക്കിസ്താനിലെത്തിയത്‌ ക്രിയാത്മക മനസോടെയെന്ന്‌ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസ വീഴ്ച കുറയിക്കാന്‍ ഉതകുന്ന നടപടികള്‍ കൈക്കൊള്ളുമെന്നും നിരുപമ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയ്ക്ക്‌ മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അവര്‍. സമാധാനവും സുരക്ഷയും മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളാകും നടക്കുകയെന്ന്‌ പാക്‌ വിദേശകാര്യ മന്ത്രാലയം വക്താവ്‌ തെഹ്മിന ജാന്‍ജുവ പറഞ്ഞു.