സര്‍ക്കാരുണ്ടാക്കില്ലെന്ന്‌ ആം ആദ്മി പാര്‍ട്ടി

Saturday 14 December 2013 9:34 am IST

ന്യൂദല്‍ഹി: ദല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടിയെ പന്തുണച്ച്‌ കോണ്‍ഗ്രസ്‌. എന്നാല്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഉണ്ടാക്കാനില്ലെന്ന്‌ എഎപി. ഇതോടെ ദല്‍ഹി സര്‍ക്കാര്‍ രൂപീകരണം കൂടുതല്‍ സങ്കീര്‍ണമായ രാഷ്ട്രീയ വിഷയമായി.
തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ട കോണ്‍ഗ്രസ്‌ ഇന്നലെ എഎപിയെ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന്‌ രേഖാമൂലം ലഫ്റ്റനന്റ്‌ ഗവര്‍ണറെ അറിയിച്ചു. നേരത്തേ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിനു തയ്യാറല്ലെന്നറിയിച്ചതിനെ തുടര്‍ന്ന്‌ ഗവര്‍ണര്‍ എഎപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ കോണ്‍ഗ്രസ്‌ നീക്കം.
എന്നാല്‍ ഇന്ന്‌ ഗവര്‍ണറെ കാണുന്ന എഎപി നേതാവ്‌ കേജ്‌രിവാള്‍ സര്‍ക്കാര്‍ രൂപീകരണത്തിനു തയ്യാറല്ലെന്ന്‌ അറിയിക്കുമെന്ന്‌ നേതാവ്‌ യോഗേന്ദ്ര യാദവ്‌ പറഞ്ഞു. എഎപി യോഗം വിലയിരുത്തിയത്‌ "പാര്‍ട്ടിക്കു ഭൂരിപക്ഷമില്ലെന്നും ഒന്നാമതെത്തിയിട്ടില്ലെന്നു"മാണ്‌. അദ്ദേഹം അറിയിച്ചു.
അതിനിടെ എഎപി സര്‍ക്കാരുണ്ടാക്കിയാല്‍ ക്രിയാത്മക പിന്തുണ നല്‍കുമെന്ന്‌ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്‌. തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി സൃഷ്ടിച്ച ഒറ്റപ്പെടലില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള തന്ത്രമാണ്‌ കോണ്‍ഗ്രസ്‌ പയറ്റുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.