കൊച്ചി: ഇന്ന് നടക്കുന്ന സൂചനാ പണിമുടക്കില്‍ നിന്നും ഒരു വിഭാഗം സ്വകാര്യ ബസ് സംഘടനകള്‍ വിട്ടുനില്‍ക്കും. ഈ സംഘടനകളില്‍ ഉള്‍പ്പെടുന്ന ബസുകളെല്ലാം ഇന്ന് നിരത്തിലിറങ്ങുമെന്ന് കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ.എ.നജീബ് പറഞ്ഞു. കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന്, കേരള ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് തുടങ്ങിയ സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്നും നജീബ് പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ. അല്ലാത്തപക്ഷം 20 മുതല്‍ നടക്കുന്ന അനിശ്ചിതകാല സമരത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബസ് ഓണേഴ്സ് ഫോറവും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനുമാണ് ഇന്ന് നടക്കുന്ന സമരത്തില്‍ പങ്കെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: