മുംബൈ: ദക്ഷിണ മുംബൈയിലെ 26 നിലക്കെട്ടിടത്തിലെ പന്ത്രണ്ടാം നിലയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഏഴ് പേര് മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 14 ഫയര്‍ എഞ്ചിനുകള്‍ ഉള്‍പ്പെടെ വന്‍ രക്ഷാ പ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
അപകടം ഉണ്ടായതിനെത്തുടര്‍ന്ന് പരിഭ്രാന്തരായ ജനം ലക്ഷ്യമില്ലാതെ തിരക്കിട്ടു രക്ഷപെടാന്‍ ശ്രമം നടത്തിയത് കൂടുതല്‍ പരിക്കേല്‍ക്കാന്‍ ഇടയാക്കി. കെമ്പ്സ് കോര്‍ണര്‍ എരിയയിലെ മോണ്ട് ബ്ലാങ്ക് ബില്‍ഡിംഗ്സിലാണ് തീപിടിച്ചത്. അപകടകാരണം വ്യക്തമല്ല.
രക്ഷാ പ്രവര്‍ത്തനത്തിനിടെ നാലു ഫയര്‍ റസ്ക്യൂ ഓപ്പറേറ്റര്‍മാര്‍ക്കു പരിക്കു പറ്റി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തീയില്‍ പെട്ട് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിയതിനാലാണ് അപകടം ദുരന്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: