വസുധ ഒരുങ്ങുന്നു

Friday 12 May 2017 12:50 pm IST

മുംബൈ സ്വദേശിയായ സുബോധ്‌.ബി.ചോപ്ര എഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ്‌ വസുധ. ഇതിന്റെ ചിത്രീകരണം മുംബൈയില്‍ പൂര്‍ത്തിയാകുന്നു. ആധുനിക ജീവിത സാഹചര്യത്തല്‍ ആണ്‍-പെണ്‍ ബന്ധത്തിലെ സങ്കീര്‍ണ്ണതകളും കുടുംബ ബന്ധങ്ങളില്‍ അതുണ്ടാക്കുന്ന സ്വാധീനങ്ങളുമാണ്‌ ചിത്രത്തിന്റെ വിഷയം. സ്ത്രീ പ്രേക്ഷകരെയും കുടുംബ സദസ്സിനെയും ലക്ഷ്യമിട്ടുള്ള ഈ ചിത്രത്തിനു പിന്നില്‍ അന്യദേശവാസികളായ മലയാളികളുടെ വലിയ പങ്കാളിത്തമുണ്ട്‌. ആദര്‍ശ്‌, സുരേഷ്‌ നായര്‍, ഗൗരി നമ്പ്യാര്‍, ഗീതാ നായര്‍ തുടങ്ങിയവരാണ്‌ അഭിനേതാക്കാള്‍. ക്യാമറ ലെനില്‍ സേവ്യര്‍. മലയാളിയായ ഗീതാ നായരാണ്‌ വസുധയുടെ നിര്‍മ്മാതാവ്‌. ഒട്ടേറെ ഹിന്ദി ടെലിവിഷന്‍ സീരിയലുകള്‍ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത മീരാ നായര്‍ ഈ ചിത്രത്തില്‍ പ്രധാന വേഷം അഭിനയിക്കുന്നുമുണ്ട്‌.
രചനയും സംഗീതവും കൈതപ്രത്തിന്റേതാണ്‌. മഞ്ജരി, വിധുപ്രതാപ്‌, അനു.വി.കടമ്മനിട്ട, അന്‍ല തുടങ്ങിയവരാണ്‌ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.