കൊച്ചി ദേവസ്വം ബോര്‍ഡ്‌ വന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന്‌

Tuesday 23 August 2011 10:46 pm IST

കൊച്ചി: കൊച്ചി ദേവസ്വം ബോര്‍ഡ്‌ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചോറ്റാനിക്കര ക്ഷേത്രത്തിലെ വരുമാനം കൊണ്ടാണ്‌ ബോര്‍ഡ്‌ നിലനില്‍ക്കുന്നതെന്നും ബോര്‍ഡ്‌ മെമ്പര്‍ കെ.കുട്ടപ്പന്‍ പറഞ്ഞു.
പൂത്തോട്ട ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഭഗവാന്‌ നിവേദ്യം തയ്യാറാക്കുന്ന കിണറ്റിലെ വെള്ളം മലിനവും ദുര്‍ഗന്ധം നിറഞ്ഞ്‌,അപകടമാകും വിധം ചരിഞ്ഞതുമാണ്‌ കിണര്‍. പുതിയ കിണര്‍ സ്ഥാപിക്കുന്നത്‌ ഉള്‍പ്പെടുന്ന ക്ഷേത്രസമിതിയുടെ നിവേദനത്തിനുള്ള മറുപടിയിലാണ്‌ ബോര്‍ഡ്മെമ്പര്‍ ഇങ്ങനെ പറഞ്ഞത്‌. അഷ്ടമിരോഹിണി ഉത്സവത്തോടനുബന്ധിച്ചുള്ള അന്നദാന ഭക്തജന സമ്മേളനം ഭദ്രദീപം തെളിയിച്ച്‌ അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ബോര്‍ഡ്‌ മെമ്പര്‍ എം.എല്‍.വനജാക്ഷി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.രമണി മുഖ്യപ്രഭാഷണം നടത്തി. കെ.ടി.വിമലന്‍, സബ്ബ്‌ ഗ്രൂപ്പ്‌ ആഫീസര്‍ ജി.എസ്‌.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സമിതി പ്രസിഡന്റ്‌ എം.വി.ജയപ്രകാശന്‍ മാസ്റ്റര്‍ സ്വാഗതവും ഇ.കെ.സുഗതന്‍ നന്ദിയും പറഞ്ഞു. കാഴ്ചശീവേലി, ഭാഗവത പാരായണം, ദീപകാഴ്ച, ഗാനമേള എന്നീ പരിപാടികളും അഷ്ടമിരോഹിണി ഉത്സവത്തിന്‌ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.