വാഷിങ്ടണ്‍: പതിനാറാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പലഘട്ടങ്ങളിലായി നടക്കുമെന്നും പുതിയ പാര്‍ലമെന്റ് 2014 ജൂണ്‍ ഒന്നിനു മുമ്പ് അധികാരത്തില്‍ വരുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്.സമ്പത്ത് പറഞ്ഞു.
പതിനഞ്ചാം ലോക്സഭയുടെ കാലാവധി മേയ് 31ന് അവസാനിക്കും. അതിനാല്‍ തന്നെ ജൂന്‍ ഒന്നിനു മുമ്പായി പുതിയ പാര്‍ലമെന്റ് അധികാരത്തില്‍ വരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത തിരഞ്ഞെടുപ്പ് ആറോ ഏഴോ ഘട്ടങ്ങളായി നടക്കാനാണ് സാദ്ധ്യത. തിരഞ്ഞെടുപ്പിനു വേണ്ട ഒരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ കമ്മീഷന് തുടങ്ങിയിട്ടുണ്ട്.
മാര്‍ച്ച് മാസം പകുതിയോടെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും. ഇന്ത്യയില്‍ ഇതുവരെ തിരഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്തില്‍ നിന്ന് വൈകിയിട്ടില്ലെന്നും അമേരിക്കന്‍ സന്ദര്‍ശനത്തിടെ ബ്രൂക്കിംഗ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിപാടിയില്‍ സംസാരിക്കലെ സമ്പത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: