ഏതെങ്കിലും ഒരു പ്രശ്നത്തെ അതിജീവിക്കുക എന്നതിന്റെ അര്‍ത്ഥം അതിന്റെ പിടിയില്‍നിന്നും വിമുക്തനാവുക എന്നുള്ളതാണെന്ന് നാം മനസ്സിലാക്കണം. അതിനുള്ളില്‍ തന്നെ ജീവിച്ചുകൊണ്ട് ആ വികല്‍പ്പ വിഷയത്തെ അതിജീവിക്കുകയെന്നത് സാധ്യതമല്ല. ഒരു പ്രശ്നം ഉത്ഭവിക്കുന്നതുതന്നെ ചില പ്രത്യേക സാഹചര്യങ്ങളില്‍ നിന്നാണ്. ആ സാഹചര്യങ്ങളെ ഒഴിവാക്കാന്‍ സാധിക്കാത്തിടത്തോളം പ്രശ്നവും അപരിഹാര്യമായിത്തന്നെ വര്‍ത്തിക്കും. ശാരീരികബോധത്തില് ഒട്ടിപ്പിടിച്ചിരിക്കുന്ന നമ്മുടെ ശ്രദ്ധയെ സംബന്ധിക്കുന്ന പ്രശ്നത്തെ പരിഹരിക്കാനാവണമെങ്കില് ആ പ്രത്യേക പ്രശ്നത്തില്‍നിന്ന് നാം വിട്ടുമാറുകതന്നെ വേണം. ശ്രീകൃഷ്ണഭഗവാന് തന്റെ അനുപമമായ വാക്കുകളില്‍ക്കൂടി ഈ പദ്ധതിയെ ഗീതയില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: