ലോക്സഭാ തെര. ഒരുക്കങ്ങള്‍ തുടങ്ങി

Saturday 14 December 2013 10:15 pm IST

വാഷിംഗ്ടണ്‍: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ്‌ വിവിധ ഘട്ടങ്ങളിലായി നടക്കുമെന്നും പതിനാറാം ലോക്സഭ ജൂണ്‍ ഒന്നിനകം നിലവില്‍വരുമെന്നും മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ വി.എസ്‌. സമ്പത്ത്‌ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ്‌ അഞ്ചോ ആറോ ഏഴോ ഘട്ടങ്ങളിലായാണ്‌ നടക്കുകയെന്നും യുഎസ്‌-ഇന്ത്യ ബിസിനസ്‌ കൗണ്‍സില്‍, കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്നിവയുമായി ചേര്‍ന്ന്‌ അമേരിക്കന്‍ സംഘടനയായ ബ്രൂക്കിംഗ്സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ച സമ്പത്ത്‌ സൂചന നല്‍കി.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഒരുക്കങ്ങള്‍ തുടങ്ങി. എട്ട്‌ ലക്ഷം പോളിംഗ്‌ ബൂത്തുകളിലായി 780 ദശലക്ഷം പേരാണ്‌ വോട്ട്‌ രേഖപ്പെടുത്തുക. ഇതിനായി 1.18 ദശലക്ഷം ഇലക്ട്രോണിക്‌ വോട്ടിംഗ്‌ മെഷീനുകള്‍ ഉപയോഗിക്കും, സമ്പത്ത്‌ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയക്രമം സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കിലും തെരഞ്ഞെടുപ്പ്‌ പ്രക്രിയ മാര്‍ച്ച്‌ മധ്യത്തോടെ ആരംഭിക്കുമെന്ന്‌ സമ്പത്ത്‌ സൂചന നല്‍കി. ഇപ്പോഴത്തെ ലോക്സഭയുടെ കാലാവധി മെയ്‌ 31 ന്‌ കഴിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.