തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ എന്‍ജിഒ സംഘിന്റെ സംസ്ഥാന പ്രസിഡന്റായി കെ.പി.രാജേന്ദ്രനെ(പാലക്കാട്)യും, ജനറല്‍ സെക്രട്ടറിയായി പി.സുനില്‍കുമാറിനെ(തിരുവനന്തപുരം)യും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. കെ.ദിനേശനാണ് (കോഴിക്കോട്) വര്‍ക്കിംഗ് പ്രസിഡന്റ്. സി.സുരേഷ്കുമാര്‍(പത്തനംതിട്ട) ട്രഷററും.
എ.അനില്‍കുമാര്‍(തിരുവനന്തപുരം),ബി.ജയപ്രകാശ്(കൊല്ലം),ബി.ബിന്ദു(ആലപ്പുഴ),പി.എന്‍.ഉണ്ണികൃഷ്ണന്(ഇടുക്കി) എന്നിവരാണ് വൈസ്പ്രസിഡന്റുമാര്‍. സെക്രട്ടറിമാരായി എസ്.കെ.ജയകുമാര്‍(തിരുവനന്തപുരം), എം.സുരേഷ്(പാലക്കാട്), എം.കെ.അരവിന്ദന്(പത്തനംതിട്ട), കെ.റ്റി.സുകുമാരന്‍(വയനാട്), പി.പീതാംബരന്(കാസര്‍കോട്) എന്നിവരെയും തെരഞ്ഞെടുത്തു.
ആര്.ശ്രീകുമാരന്‍(തിരുവനന്തപുരം), ഡി.ബാബുപിള്ള(കൊല്ലം), കെ.സി.ജയപ്രകാശം(കോട്ടയം), പി.സുന്ദരന്‍ (കോഴിക്കോട്), എം.റ്റി.മധുസൂദനന്(കണ്ണൂര്‍) എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍. ഇന്നലെ സമാപന സമ്മേളനത്തില്‍ പ്രസിദ്ധീകരണമായ സംഘ് സന്ദേശിന്റെ മുന്മാനേജര് കെ.മോഹന്‍കുമാര്‍ പ്രഭാഷണം നടത്തി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രതീഷ്.ആര്.നായര്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: