ചേര്‍ത്തല: ഭാരതീയ വിചാരകേന്ദ്രം 31-ാം സംസ്ഥാന സമ്മേളനത്തിന് ചേര്‍ത്തല ഇട്ടി അച്യുതന് നഗറില്‍ പ്രൗഢോജ്വല തുടക്കം. എന്‍എസ്എസ് യൂണിയന് ഹാളില്‍ നടന്ന സമ്മേളനം മന്നത്തിന്റെ പ്രതിമയില്‍ വിചാരകേന്ദ്രം അധ്യക്ഷന്‍ ഡോ.എം.മോഹന്‍ദാസും പി.പരമേശ്വരനും ഹാരാര്‍പ്പണം നടത്തി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇരുന്നൂറോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ എത്തിയിട്ടുള്ളത്. വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ.എം.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. പി.പരമേശ്വരന് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം അധ്യക്ഷന്‍ ഡോ.അമ്പലപ്പുഴ ഗോപകുമാര്‍ പ്രഭാഷണം നടത്തി. പൊതുകാര്യദര്‍ശി കെ.ജയപ്രസാദ് സ്വാഗതവും സ്വാഗതസംഘം സംയോജകന്‍ ജെ.മഹാദേവന് നന്ദിയും പറഞ്ഞു.
പശ്ചിമഘട്ട സംരക്ഷണവും ആറന്മുളയും എന്ന വിഷയത്തില്‍ ഡോ.വി.എസ്.വിജയന്, ഡോ.എം.സി.ഇന്ദുചൂഢനും വിഷയം അവതരിപ്പിച്ചു. സ്വാഗതസംഘം രക്ഷാധികാരി കെ.വി.ദയാല്‍ അധ്യക്ഷത വഹിച്ചു. കെ.സി.സുധീര്‍ബാബു സ്വാഗതവും ഭാര്ഗവന് ചക്കാല നന്ദിയും പറഞ്ഞു.
ഭൗതീക വെല്ലുവിളികള്‍ക്കുള്ള പരിഹാരം എന്ന വിഷയം സംഘടനാ കാര്യദര്‍ശി കാ.ഭാ.സുരേന്ദ്രന് അവതരിപ്പിച്ചു. പ്രൊഫ.കെ.എന്‍.ജെ.കര്‍ത്ത അധ്യക്ഷത വഹിച്ചു. വി.രമേശന് സ്വാഗതവും സി.എം.പീതാംബരന് നന്ദിയും പറഞ്ഞു. റിപ്പോര്‍ട്ടും കണക്കും കെ.വി.കൃഷ്ണകൈമള്‍ അവതരിപ്പിച്ചു. ഡോ.എം.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കെ.ടി.ധനഞ്ജയന് സ്വാഗതവും ഡി.ജ്യോതിഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ആര്.വിവേകാനന്ദന്റെ പുല്ലാംകുഴല്‍ കച്ചേരിയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: