മുള്ളയുടെ വധശിക്ഷയെ തുടര്‍ന്ന് ബംഗ്ലാദേശില്‍ കലാപം: 25 മരണം

Sunday 15 December 2013 4:13 pm IST

ധാക്ക: ജമാഅത്തെ ഇസ്‌ളാമി നേതാവ് അബ്ദുല്‍ ഖാദര്‍ മുള്ളയെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശിലെങ്ങും വ്യാപക കലാപം. മുല്ലയെ തൂക്കിലേറ്റിയതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ വിവിധ സ്ഥലങ്ങളിലായി പൊട്ടിപ്പുറപ്പെട്ട കലാപങ്ങളില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച ബംഗ്ലാദേശിലെ ലക്ഷ്മിപൂരില്‍ ജമാഅത്തെ ഇസ്‌ളാമി പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘട്ടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്‌ളാമി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ആറ് നേതാക്കന്‍മാരും ഭരണകക്ഷിയായ അവാമി ലീഗിന്റെ രണ്ട്് പ്രവര്‍ത്തകരും ഉള്‍പ്പടെയുള്ളവരാണ് മരിച്ചത്. ബംഗ്ലാദേശില്‍ 1971 ല്‍ നടന്ന വിമോചന സമരത്തില്‍ കൊടും ക്രൂരതയും വിമോചന പോരാളികളെ കൊന്നൊടുക്കിയതിനുമാണ് ജമാഅത്ത് ഇസ്ലാമി നേതാവ് അബ്ദുള്‍ ഖാദര്‍ മൊല്ലയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.