കാര്‍ത്തിക ദീപം തെളിഞ്ഞു; സന്നിധാനം പ്രഭാപൂരിതമായി

Sunday 15 December 2013 8:30 pm IST

ശബരിമല: കാര്‍ത്തിക ദീപം തെളിഞ്ഞു സന്നിധാനം പ്രഭാപൂരിതമായി . വ്യശ്ചിക മാസത്തിലെ കാര്‍ത്തിക ദിനമായ ഇന്നലെ ക്ഷേത്രവും പരിസരവും ദീപ പ്രഭയില്‍ ജ്വലിച്ച്‌ നിന്ന കാഴ്ച്ച നയന മനോഹരമായിരുന്നുഭക്തര്‍ക്ക്‌ . ത്രിസന്ധ്യയിലെ ദീപ നാള പ്രഭയില്‍ സന്നിധാനത്തിലെ .ഇതോടൊപ്പം ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങളും ദേവസ്വം ബോര്‍ഡ്‌ ഓഫീസുകളിലും ദീപ നാളങ്ങള്‍ തെളിയിച്ചാണ്‌ ത്യക്കാര്‍ത്തികയേ വരവേറ്റത്‌.ആയിരകണക്കിന്‌ ഭക്തരുടെ കണ്ഠങ്ങളില്‍ നിന്നും അയ്യപ്പമന്ത്രങ്ങള്‍ ഉരവിട്ടുകൊണ്ടാണ്ടും ദേവിയെ പ്രകീര്‍ത്തിച്ചുമാണ്‌ ദീപങ്ങള്‍ തെളിയിച്ചത്‌. ഭക്തര്‍ വിരിവെയ്ക്കുന്ന സ്ഥങ്ങള്‍ക്ക്‌ സമീപത്തും ക്ഷേത്രങ്ങളുടെയും മറ്റ്‌ സ്ഥാപനങ്ങളുടെ മതിലുകളിലും പടികളിലും കര്‍പ്പൂരം,പൂജാ പാത്രങ്ങളില്‍ കര്‍പ്പൂര ദീപം തെളിയിച്ചു.നിലവിളക്ക്‌ ഉരവിട്ടാണ്‌ ഇതോടെ പുല്ല്‌ മേടില്‍ നിന്നും ജ്യോതി നഗറില്‍ നിന്നും ഹില്‍ടോപ്പില്‍ നിന്നും സന്നിധാനത്തെ നോക്കുന്നവര്‍ക്ക്‌ താരകങ്ങള്‍ ഭൂമിയിലേക്ക്‌ ഇറങ്ങിവന്നതാണോ എന്ന്‌ തോന്നും.കര്‍പൂര ദീപ പ്രഭയില്‍ ജ്വലിച്ച്‌ നിന്ന തിരു സന്നിധാനത്തിന്റെ ശ്രീകോവില്‍ നട ദീപാരാധനയ്ക്കായി 6.30ന്‌ തുറന്നതോടെ തീര്‍ത്ഥാടകരുടെ കണ്ഠങ്ങളില്‍ നിന്നും കൂട്ട ശരണം വിളി ഉണര്‍ന്നു. ദീപാരാധന തൊഴുവാന്‍ വന്‍ ഭക്ത ജന തിരക്കാണ്‌ അനുഭവപെട്ടത്‌. മാളികപുറം ക്ഷേത്രത്തിലും പമ്പ ഗണപതി ക്ഷേത്രത്തിലും തൃക്കാര്‍ത്തിക ആഘോഷിച്ചു. സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.