വയനാട്ടിലെ കൃഷ്ണഗിരി ക്രിക്കറ്റ്സ്റ്റേഡിയം ഉദ്ഘാടനം ചൊവ്വാഴ്ച്ച

Sunday 15 December 2013 10:50 pm IST

കല്‍പ്പറ്റ:കേരള ക്രിക്കറ്റ്‌ അസോസിയേഷന്റെ വയനാട്ടിലെ കൃഷ്ണഗിരിയിലെ സ്റ്റേഡിയം ചൊവ്വാഴ്ച്ച വൈകീട്ട്‌ നാലര മണിക്ക്‌ ഗവര്‍ണര്‍ നിഖില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി കെ ജയലക്ഷ്മി, എം. ഐ.ഷാനവാസ്‌എം. പി, എം എല്‍ എമാരായ എം. വി. ശ്രേയംസ്കുമാര്‍, ഐ. സി. ബാലകൃഷ്ണന്‍, ദേശീയക്രിക്കറ്റ്ടീം സെലക്ഷന്‍ കമ്മിറ്റി അംഗം റോജര്‍ ബിന്നി, മുന്‍ ടെസ്റ്റ്താരം ജാവഗല്‍ ശ്രീനാഥ്‌,മീനങ്ങാടി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം. വി. അസൈനാര്‍കേരള ക്രിക്കറ്റ്‌ ടീം അംഗങ്ങള്‍, ആദ്യകാല ക്രിക്കത്താരങ്ങള്‍ എന്നിവരുംസ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന്‌ കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ ടിസി മാത്യുവാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ദക്ഷിണേന്ത്യയിലെ ആദ്യത്തെഹൈ ആള്‍ട്ടിട്യൂഡ്‌ ക്രിക്കറ്റ്സ്റ്റേഡിയമാണ്‍ഇത്‌. ഇതോടെലോക ക്രിക്കറ്റ്‌ ഭൂപടത്തില്‍വയനാടുംഇടംതേടും.
ഉദ്ഘാടന ചടങ്ങിനെ തുടര്‍ന്ന്‌ ചലച്ചിത്ര താരങ്ങളായമനോജ്കെ ജയന്‍ ലക്ഷ്മി ഗോപാലസ്വാമി, പത്മപ്രിയ, മിയ, ഉത്തര ഉണ്ണി, പിന്നണി ഗായകരായ ചിത്ര അയ്യര്‍, ശ്രീനിവാസന്‍, അന്‍വര്‍, നിഷാദ്‌, സിത്താര എന്നിവര്‍ അവതരിപ്പിക്കുന്ന മെഗാഷോഅരങ്ങേറും.സോണിടിവിയില്‍ സംപ്രേക്ഷണംചെയ്തിരുന്ന റിയാലിറ്റിഷോജേതാക്കളായ ഉല്ലാസും ഭൂമിയും അവതരിപ്പിക്കുന്ന റോക്ക്‌ ഡാന്‍സ്‌ ചടങ്ങിന്റെ ആകര്‍ഷണമാണ്‌. 12 കലാകാരന്‍മാര്‍ ചേര്‍ന്ന്‌ ഫ്യൂഷന്‍ മ്യൂസിക്ക്‌ അവതരിപ്പിക്കും.ഉത്ഘാടന ചടങ്ങിന്‌ കൊഴുപ്പേകാന്‍ കരിമരുന്ന്‌ പ്രയോഗവുംഉണ്ടായിരിക്കും.
സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും പാസ്‌ ഇല്ലാത്തവര്‍ക്കും ഉദ്ഘാടന ചടങ്ങുകളും കലാപരിപാടികളുംകാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്‌.
കോഴിക്കോട്‌ ബംഗളൂരു 212 ദേശീയപാതയില്‍കൃഷ്ണഗിരിടൗണില്‍നിന്നു നൂറ്‌ മീറ്റര്‍ദൂരത്താണ്‍സ്റ്റേഡിയം. സമുദ്രനിരപ്പില്‍നിന്ന്‌ ഏകദേശം 2800 അടിഉയരത്തിലാണ്‌ ഇത്‌. ചുറ്റുംതാഴ്വരകളാല്‍ചുറ്റപ്പെട്ട്‌ കിടക്കുന്ന ടേബിള്‍ടോപ്പ്‌ സ്റ്റേഡിയമാണിത്‌. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിനായി ബര്‍മുഡ ഗ്രാസാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.വിദേശ രാജ്യങ്ങളിലേത്‌ പോലെയുള്ള ഗ്രാസ്‌ മൗണ്ടുകള്‍ സ്റ്റേഡിയത്തിന്റെ പ്രത്യേകതയാണ്‌. പവിലിയന്‍ നിര്‍മ്മാണത്തിനായി പരിസ്ഥിതിക്ക്‌ യോജിച്ച നാച്ച്വറല്‍സ്റ്റോണുകളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഒരേ സമയം 10000 പേര്‍ക്ക്‌ കളികാണാന്‍ സൗകര്യമുവുമുണ്ട്‌. 90 മീറ്ററാണ്‌ സ്റ്റേഡിയത്തിന്റെവൃത്തപരിധി. രാജ്യത്തെ പ്രധാനപ്പെട്ട ടെസ്റ്റ്‌ ക്രിക്കറ്റ്‌ ഗ്രൗണ്ടുകളേക്കാള്‍ 20 മീറ്റര്‍ അധികംവരുമിത്‌. വടകരയില്‍നിന്നുകൊണ്ടുവന്ന കളിമണ്ണ്‌ ഉപയോഗിച്ചാണ്‍സ്റ്റേഡിയത്തിലെ അഞ്ചു പിച്ചുകളും തയ്യാറാക്കിയത്്‌. മഴപെയ്താല്‍ ഗ്രൗണ്ടില്‍വെള്ളംകെട്ടിക്കിടക്കാത്ത വിധത്തില്‍ശാസ്ത്രീയമായാണ്‌ ഡ്രെയിനേജ്‌ നിര്‍മിച്ചിരിക്കുന്നത്‌. മഴതോര്‍ന്ന്‌ അരമണിക്കൂറിനുള്ളില്‍തന്നെ കളി പുനരാരംഭിക്കാന്‍ സാധിക്കും.
3 സ്ട്രിപ്പ്‌ ആധുനിക ഇന്‍ഡോര്‍ പ്രാക്ടീസ്സൗകര്യവുംകൃഷ്ണഗിരിസ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്‌. ഏത്‌ അന്താരാഷ്ട്ര സ്റ്റേഡിയത്തോടും കിടപിടിക്കുന്ന പ്ലയേഴ്സ്‌ റൂം, ഡൈനിങ്ങ്‌ ഹാള്‍, പ്ലെയേഴ്സ്‌ ട്രീറ്റ്മെന്റ്‌റൂം, കളിക്കാര്‍ക്കുള്ളഡോര്‍മിറ്ററിസൗകര്യം, വിവിധ ഓഫീസുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്‌. പവിലിയന്റെ ഒന്നാം നിലയില്‍ 10 അത്യാധുനിക ഗസ്റ്റ്‌റൂമുകളുടെയും ഫിറ്റ്നസ്സെന്ററിന്റെയും നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കും.
സ്റ്റേഡിയംകേരളത്തില്‍, പ്രത്യേകിച്ച്‌ വയനാട്ടില്‍സ്പോര്‍ട്ട്സ്ടൂറിസത്തിന്‌ വഴിതുറക്കും.പതിനൊന്നേക്കര്‍ സ്ഥലത്ത്‌ 6.5 കോടിരൂപ ചെലവിട്ടാണ്‍സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്‌.വന്‍ വികസന പദ്ധതികളാണ്‌ അടുത്ത ഘട്ടത്തില്‍കെസി എ ഇവിടെ ലക്ഷ്യമിടുന്നത്.ദേശീയ ക്രിക്കറ്റ്‌ താരങ്ങളായിരുന്ന സുനില്‍ജോഷി, റോബിന്‍സിങ്‌ എന്നിവരാണ്‌ 2009 ഫെബ്രുവരിയില്‍ നിര്‍മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തത്‌.
ഇന്ത്യയിലെ ഏറ്റവും മനോഹരമായ ക്രിക്കറ്റ്സ്റ്റേഡിയമാണ്‌ കൃഷ്ണഗിരിയിലേതെന്ന്‌ ഇവിടം സന്ദര്‍ശിച്ച ദേശീയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ്‌ പാട്ടീല്‌, അംഗം റോജര്‍ ബിന്നി, ചന്ദ്രകാന്ത്‌ പണ്ഡിത്തുടങ്ങിയ ക്രിക്കറ്റ്‌രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെട്ടിരുന്നു.
കെസി എ ട്രഷറര്‍ ടി ആര്‍ ബാലകൃഷ്ണന്‍, ജോയിന്റ്സെക്രട്ടറി ജയേഷ്ജോര്‍ജ്്‌, വയനാട്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ ജാഫര്‍ സേട്ട്‌, സെക്രട്ടറി നാസര്‍ മച്ചാന്‍ എന്നിവര്‍വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.