ചങ്ങനാശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദീപമഹോത്സവത്തിന് ഭക്തസഹസ്രങ്ങള്‍ സാക്ഷിയായി. ഇന്നലെ പുലര്‍ച്ചെ 5ന് ഊരാണ്മക്കാരായ അഞ്ചുബ്രാഹ്മണര് ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ച ശരകൂടത്തട്ടിലേക്ക് അഗ്നി പകര്‍ന്നപ്പോള്‍ ക്ഷേത്രാങ്കണം നാമസങ്കീര്‍ത്തനത്താല്‍ മുഖരിതമായി. പത്തുനാള്‍ നീണ്ടുനിന്ന തിരുവുത്സവം പര്യവസാനിച്ചു. മദ്ധ്യതിരുവിതാംകൂറില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഭക്തന്മാരാണ് തൃക്കൊടിത്താനം മഹാക്ഷേത്ര സമുച്ചയത്തിലേക്ക് ദീപ കാണുവാന്‍ എത്തിയത്. തുടര്‍ന്ന് കൊടിയിറക്കും കലശവും ആറാട്ടും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: