ട്രിപ്പോളിയയില്‍ 400 പേര്‍ കൊല്ലപ്പെട്ടു

Wednesday 24 August 2011 12:00 pm IST

കെയ്റോ: ലിബിയന്‍ തലസ്ഥാനം ട്രിപ്പോളി പിടിച്ചെടുക്കാനുള്ള വിമത നീക്കത്തില്‍ 400 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രണ്ടായിരം പേര്‍ക്കു പരുക്കേറ്റു. അറബിയ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലിബിയിലെ ചില പ്രദേശങ്ങളില്‍ ഇപ്പോഴും പോരാട്ടം തുടരുകയാണ്. ഗദ്ദാഫിയെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് വിമതസേനകള്‍. ഭരണസിരാകേന്ദ്രമായ ബാബ് അല്‍ അസീസിയ സമുച്ചയത്തിന് പുറത്ത് അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഗദ്ദാഫിയെ ജീവനോടെ പിടികൂടി അന്താരാഷ്ട്ര കോടതിക്ക് കൈമാറാനാണ് വിമതരുടെ ശ്രമം. കഴിഞ്ഞ മെയ് മാസത്തിലാന് ഗദ്ദാഫി അവസാനമായി പൊതുജന മധ്യത്തില്‍ വന്നത്. ജൂണില്‍ ലോക ചെസ് ഫെഡറേഷന്‍ പ്രസിഡന്റ് കിര്‍സാന്‍ ഇലിയുമഷിനോവുമായി ചെസ് കളിക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. അതിനുശേഷം ഗദ്ദാഫിയെ ആരും കണ്ടിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.