ഓര്‍ത്തിരിക്കുക, ശരീരവും ആത്മാവും രണ്ടല്ലെന്ന്, വ്യക്തിയുടെ കാണപ്പെടാവുന്ന ഭാഗമാണ് ശരീരം, കാണാന്‍ കഴിയാത്ത ഭാഗം ആത്മാവും. ദൈവത്തിനും ദ്രവ്യത്തിനും ഇത് സത്യമാണ്. കാണപ്പെടുന്ന ദൈവമാണ് ദ്രവ്യം, കാണപ്പെടാത്ത ദ്രവ്യമാകട്ടെ ദൈവവും.
ജീവിതത്തെ, വരുന്ന പടിക്ക് അനായാസമായും സ്വാഭാവികമായും സ്വീകരിക്കുക. പരിപൂര്‍ണ സ്വീകാരഭാവത്തോടെ അതിന്റെ അന്തമില്ലാത്ത രൂപഭേദങ്ങളെ സ്വാഗതം ചെയ്യുക. ജീവിതത്തിനുമേലെ നിങ്ങളെ സ്വയം പ്രതിഷ്ഠിച്ചേക്കരുത്. ജീവിതത്തിന് അതിന്റെതായ ചിട്ടകളും അതിന്റെതായ ബുദ്ധിയുമുണ്ട്. സമഗ്രമായി ജീവിക്കുവാന്‍ തയ്യാറായിട്ടുള്ളവര്ക്കാകട്ടെ മറ്റൊരു അച്ചടക്കത്തിന്റെയും ബുദ്ധിയുടെയും ആവശ്യമില്ല.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: