അമേരിക്കയില്‍ ശക്തമായ ഭൂചലനം

Wednesday 24 August 2011 12:17 pm IST

വാഷിങ്ടണ്‍: അമേരിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്റ്റര്‍ സ്കെയ്ലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം വിര്‍ജിനിയയിലെ മിനെറലാണ്. വാഷിങ്ടണ്‍, ന്യൂയോര്‍ക്ക് നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വാഷിങ്ടണില്‍ 30 സെക്കന്റോളം ഭൂചലനം അനുഭവപ്പെട്ടു. പരിഭ്രാന്തരായ ആളുകള്‍ പുറത്തേക്ക് ഓടി. വാഷിങ്ടണിലെ നാഷണല്‍ കത്തീഡ്രല്‍ അടക്കമുള്ള കെട്ടിടങ്ങള്‍ക്കു കേടുപാടുപറ്റി. ന്യൂയോര്‍ക്കിലെ ജോണ്‍. എഫ്. കെന്നഡി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. ഇക്വഡോര്‍ എംബസി കെട്ടിടത്തിനും തകരാറ് സംഭവിച്ചിട്ടുണ്ട്. ഭൂചലനമുണ്ടായ സ്ഥലത്തിനു സമീപത്തെ രണ്ട് ആണവ റിയാക്റ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. എന്നാല്‍ ഇവിടെ നാശനഷ്ടമുണ്ടായതായി അറിവില്ല. 1897 നു ശേഷം കിഴക്കന്‍ മേഖലയില്‍ അനുഭവപ്പെടുന്ന ഏറ്റവും ശക്തമായ ഭൂചലനങ്ങളില്‍ ഒന്നാണിത്. 1944 ല്‍ ന്യൂയോര്‍ക്കില്‍ അനുഭവപ്പെട്ടതിനു തുല്യമാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.