അണ്ണാ ഹസാരെയുടെ സമരം ഇന്ന് അവസാനിപ്പിച്ചേക്കും

Wednesday 24 August 2011 1:39 pm IST

ന്യൂദല്‍ഹി: അണ്ണാ ഹസാരെ ഇന്ന് നിരാഹാര സമരം അവസാനിപ്പിച്ചേക്കും. രാവിലെ അണ്ണാ ഹസാരെയോട് നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് പ്രധാനമന്തി മന്‍ മോഹന്‍ സിങ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. പ്രധാ‍നമന്ത്രിയെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഇന്ന് വൈകുന്നേരം മൂന്നര മണിക്ക് പ്രധാനമന്തി വിളിച്ച സര്‍വ്വകക്ഷി യോഗം നടക്കും. ഇതിന് ശേഷം അണ്ണാ ഹസാ‍രെ സംഘത്തിന്റെ കോര്‍ക്കമ്മിറ്റി യോഗവും ചേരും. സര്‍ക്കാരുമായി മൂന്ന് കാര്യങ്ങളില്‍ തങ്ങള്‍ക്ക് വിയോജിപ്പുണ്ടെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ ധനമന്ത്രി പ്രണബ് മുഖര്‍ജിയോട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ തന്നെ ജന‌ലോക്പാല്‍ ബില്ല് അവതരിപ്പിക്കണമെന്ന അണ്ണാ ഹസാരെയുടെ ആവശ്യത്തെ വളരെ ഗൌരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് പാര്‍ലമെന്ററീകാര്യ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ പറഞ്ഞു. ഇക്കാര്യം സര്‍വ്വകക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.