ധോണി അമ്പത് ടെസ്റ്റ് നയിക്കുന്ന ആദ്യ ഇന്ത്യന്‍ താരം

Wednesday 18 December 2013 3:39 pm IST

ന്യൂദല്‍ഹി: ഇന്ന് നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റിന്റെ ആദ്യ മത്സരത്തോടെ അമ്പത് ടെസ്റ്റുകളിലായി ഇന്ത്യയെ നയിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകും മഹേന്ദ്ര സിംഗ് ധോണി. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് ധോണി. ലോകത്തെ നായകന്‍മാരില്‍ ഈ പദവിയിലെത്തുന്ന 14-മത്തെ താരമാണ് ധോണി. സര്‍ വിവിവിയന്‍ റിച്ചാര്‍ഡ്‌സ് (വെസ്റ്റിന്‍ഡീസ്), മാര്‍ക്ക് ടെയ്‌ലര്‍(ഓസ്‌ട്രേലിയ), അന്‍ഡ്രൂ സ്‌ട്രോസ്(ഇംഗ്ലണ്ട്) എന്നീ ക്രിക്കറ്റ് മഹരഥന്‍മാരും ഈ കടമ്പ താണ്ടിയവരാണ്. 49 ടെസ്റ്റില്‍ 26 ടെസ്റ്റിലും ധോണിയുടെ കീഴില്‍ ഇന്ത്യ വിജയത്തിലെത്തിയിട്ടുണ്ട്. 12 എണ്ണത്തില്‍ പരാജയപ്പെട്ടപ്പോള്‍ 11 എണ്ണം സമനിലയില്‍ പിരിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.