ന്യൂദല്‍ഹി: പ്രമുഖ കവി എം. എന്‍. പാലൂരിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം. അദ്ദേഹത്തിന്റെ ആത്മകഥയായ കഥയില്ലാത്തവന്റെ കഥ എന്ന ഗ്രന്ഥത്തിനാണ് പുരസ്കാരം . പച്ചമാങ്ങ, പേടിത്തൊണ്ടന്‍, കലികാലം, തീര്‍ത്ഥയാത്ര, സുഗമസംഗീതം, കവിത ഭംഗിയും അഭംഗിയും തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍.
എം. മുകുന്ദന്, സക്കറിയ, പ്രൊഫ. എം. തോമസ് മാത്യു എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്. മാര്‍ച്ച് 11 ന് ദല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും പൊന്നാടയുമാണ് പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: