ന്യൂദല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി വ്യക്തമാക്കി. താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കിയ അദ്വാനി ഇനിയും മത്സരിക്കാനുള്ള കരുത്തും ആത്മവിശ്വാസവും ഉണ്ടെന്ന് പറഞ്ഞു.
എക്കണോമിക്സ് ടൈംസ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്നോട് മത്സരിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമെല്ലം എല്ലാ ബഹുമാനത്തോടും കൂടിയാണ് തന്നോട് ഇടപെടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പതിവ് മണ്ഡലമായ ഗാന്ധിനഗറില്‍ തന്നെ മത്സരിക്കുമെന്നും അദ്വാനി വ്യക്തമാക്കി.
അദ്വാനി തങ്ങളുടെ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമാണെന്ന് കഴിഞ്ഞ ദിവസം ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശവും നേതൃത്വവും പാര്‍ട്ടിക്ക് ഇനിയും വേണമെന്നും ഭഗവത് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: