കടല്‍ സ്നേഹം

Friday 20 December 2013 6:25 pm IST

നിന്നെയായിരുന്നു എനിക്കെന്നുമിഷ്ടം തിരമാലക്കൈകള്‍ കൊണ്ട്‌ നിന്നെ ചേര്‍ത്തുപിടിക്കാനും നെഞ്ചില്‍ ചേര്‍ത്തുകിടക്കാനും അതുകൊണ്ടാവാം ഞാന്‍ ശ്രമിച്ചത്‌ അനന്തമായിരുന്നു എന്റെ സ്നേഹം എന്റെ ആഴം പോലെ നിന്റെ മൗനം നിനക്കെന്നോടുള്ള പ്രണയമെന്ന്‌ ഞാന്‍ കരുതി ഞാനെന്ന കടലിനും നീയെന്ന കരയ്ക്കുമിടയില്‍ ഒരു മഹാസമുദ്രമകലമുണ്ടെന്ന്‌ ഞാനറിഞ്ഞത്‌ ഇന്നാണ്‌ നിന്റെ പകല്‍ സ്വപ്നങ്ങളില്‍ പോലും ഞാനില്ലെന്നറിഞ്ഞപ്പോള്‍ എങ്കിലും..... നമ്മള്‍ നമ്മളായിരിക്കുന്നിടത്തോളം എന്നിലെ അവസാനതുള്ളിയും വറ്റുന്ന നാള്‍ വരെ എന്റയീ പ്രണയം എന്നിലുണ്ടാവും ഋതുഭേദങ്ങള്‍ക്കും കാലചക്രങ്ങള്‍ക്കുമപ്പുറം എന്റെ പ്രണയം അനശ്വരമാണ്‌ നീയറിയുന്നില്ലെങ്കിലും.. - അനഘ ഹരിതവയല്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.