മണക്കാട്ട് ശ്രീ ഭദ്രാ ക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്ന് കൊടിയേറും

Friday 20 December 2013 9:31 pm IST

കാഞ്ഞിരപ്പള്ളി: മണക്കാട്ട് ശ്രീ ഭദ്രാ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 5.30 ന് വിശേഷാല്‍ പൂജകള്‍, അഷ്ടദ്രവ്യ ഗണപതിഹോമം, ഉഷപൂജ, എതൃത്തപൂജ എന്നിവ നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് താവൂര്‍ പാലത്താനത്ത് തൊട്ടിയില്‍ പുരയിടത്തില്‍ നിന്നും താവൂര്‍കവല, കരയോഗം പടി വഴി കൊടിമര ഘോഷയാത്ര ഷേത്രത്തിലേയ്ക്ക് പുറപ്പെടും. 3.30 ന് മണ്ണാറക്കയം ശ്രീലക്ഷ്മി പാര്‍ത്ഥസാരഥി ഭജന്‍സിന്‍െ്‌റ ഭജന. വൈകിട്ട് അഞ്ചിന് തന്ത്രിമാരായ സന്തോഷ് നമ്പൂതിരി, സുരേഷ് നമ്പൂതിരി, മേല്‍ശാന്തി കെ. എസ്. ശങ്കരന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. തുടര്‍ന്ന് തലവടി കൃഷ്ണന്‍ കുട്ടിയുടെ സംഗീതസദസ്. നാളെ രാവിലെ 5.30 ന് വിശേഷാല്‍ പൂജകള്‍, നവകം, പഞ്ചഗവ്യപൂജകള്‍, അഭിഷേകം, ശ്രീഭൂതബലി, എട്ടിന് പുരാണ പാരായണം, വൈകിട്ട് 6.30 ന് ദീപാരാധന, ഏഴിന് നൃത്തസന്ധ്യ. 23 ന് രാവിലെ 5.30 ന് അഷ്ടദ്രവ്യഗണപതിഹോമം, ഉഷപൂജ, എതൃത്തപൂജ, പന്തീരടി പൂജ, നവകം, 6.30 ന് ദീപാരാധന, 7 ന് പനമറ്റം ശ്രീദേവി കലാലയം അവതരിപ്പിക്കുന്ന നാടകം. 7.30 ന് നൃത്തനാടകം. 24 ന് രാവിലെ 5.30 ന് വിശേഷാല്‍ പൂജകള്‍, അഭിഷേകം, എട്ടിന് ഉത്സവബലി, 11 മുതല്‍ ഉത്സവബലി ദര്‍ശനം, 12 ന് ഉത്സവബലി സമൂഹസദ്യ. വലിയകാണിക്ക. വൈകിട്ട് 6.30 ന് ദീപാരാധന, 9 ന് വലിയവിളക്ക്, വലിയകാണിക്ക. രാവിലെ 9 മുതല്‍ രാത്രി 9 വരെ തുടര്‍ച്ചയായി ക്ഷേത്ര സന്നിധാനത്ത് സംഗീതാരാധന എന്നിവ നടത്തും. 25 ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, വൈകിട്ട് നാല് മുതല്‍ കാഴ്ച്ചശ്രീബലി, രാത്രി 9 ന് വലിയവിളക്ക്. 26 ന് വൈകിട്ട് ആറിന് ആറാട്ട് കൊടിയിറക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.