ശിവഗിരി തീര്‍ത്ഥാടന പദയാത്ര ഇന്ന് ജില്ലയില്‍

Saturday 21 December 2013 9:07 pm IST

രാമപുരം: ശിവഗിരി തീര്‍ത്ഥാടന പദയാത്ര ഇന്ന് കോട്ടയം ജില്ലയില്‍ പ്രവേശിക്കും. തൃശൂര്‍ ജില്ലയിലെപെരിങ്ങോട്ടുകരയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്ത പദയാത്രയ്ക്ക് ഇന്ന് ഉച്ചകഴിഞ്ഞ് 3ന് കോട്ടയം ജില്ലയുടെ പ്രവേശന കവാടമായ പെരുംകുറ്റി ജംഗ്ഷനില്‍ ഗുരുധര്‍മ്മ പ്രചാരണ സഭയും സ്വാഗതസംഘം ഭാരവാഹികളും ചേര്‍ന്ന് സ്വീകരണം നല്‍കും. തുടര്‍ന്ന് താമരക്കാട് എസ്എന്‍ഡിപി ജംഗ്ഷന്‍, അമനകര ശ്രീഭരതസ്വാമി ക്ഷേത്രകവാടം, രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം ജംഗ്ഷന്‍, രാമപുരം എസ്എന്‍ഡിപി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ വരവേല്‍പ് നല്‍കും. ഗുരുധര്‍മ്മ പ്രചാരണസഭ , സ്വാഗതസംഘം ഭാരവാഹികള്‍, ക്ഷേത്ര കമ്മറ്റികള്‍, എസ്എന്‍ഡിപി ശാഖാ ഭാരവാഹികള്‍,വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികളായ പി.പി.നിര്‍മ്മലന്‍, ടി.കെ.നടരാജന്‍ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.