തമ്പലക്കാട് ഹിന്ദു മഹാസമ്മേളനം ഇന്ന് സമാപിക്കും

Saturday 21 December 2013 9:09 pm IST

തമ്പലക്കാട്: ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന രണ്ടാമത് ഹിന്ദു മഹാസമ്മേളനത്തിന് ഇന്ന് സമാപനം കുറിക്കും. കഴിഞ്ഞ മൂന്ന് ദിവസമായി ക്ഷേത്രത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രമുഖ വ്യക്തികള്‍ പ്രഭാഷണം നടത്തി. ഇന്നലെ വനിതാ, യുവജന സമ്മേളനങ്ങള്‍ നടത്തി. നാരായണീയ സത്രസമിതിയുടെ ആഭിമുഖ്യത്തില്‍ അഷ്ടാശതപരപാരായണം നടന്നു. വനിതാ സമ്മേളനം എസ്. എന്‍. ഡി. പി. വനിതാ യൂണിയന്‍ പ്രസിഡന്റ് ഷൈലജാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എന്‍. എസ്. എസ്. വനിതാ സമാജം പ്രസിഡന്റ് എസ്. എസ്. ഭാനുമതിയമ്മ അധ്യക്ഷത വഹിച്ചു. ഗവ. ഹയര്‍സെക്കന്‍്‌ററി സ്‌കൂള്‍ അധ്യാപികയായി വിരമിച്ച, ദേശീയ അധ്യാപികാ അവാര്‍ഡ് ജേതാവു കൂടിയായ എസ്. എസ്. ഭാനുമതിയമ്മയെ ചടങ്ങില്‍ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം നാരയണീയം, ഭഗവദ്ഗീത, ഭാഗവതം തുടങ്ങിയവയുടെ ശ്രദ്ധേയമായ പ്രചരണ പ്രവര്‍ത്തനത്തിനുള്ള ബഹുമതിയായാണ് നാരയണീയ കോകിലം എന്ന പേരില്‍ ഭാനുമതിയമ്മയ്ക്ക് പുരസ്‌ക്കാരം സമര്‍പ്പിച്ചത്. കെ. പി. എം. എഫ്. ജില്ലാ വൈസ് പ്രസിഡന്‍്‌റ് മണിരാജു, ലതാ ആര്‍. പ്രസാദ്, അമ്പിളി ഉണ്ണികൃഷ്ണന്‍, ബിന്ദു ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് യുവജന സമ്മേളനത്തില്‍ കേരള വിശ്വകര്‍മ്മ സഭ കാഞ്ഞിരപ്പള്ളി യൂണിയന്‍ പ്രസിഡന്റ് സി. കെ. ഉത്തമന്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി കാ. ഭാ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. തമ്പലക്കാട് എസ്. എന്‍. യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി ശരത് ഷാജി, ടി. ആര്‍. ബിജു എന്നിവര്‍ പ്രസംഗിച്ചു. സമാപന ദിവസമായ ഇന്ന് വൈകിട്ട്്് 7 ന് സമാപന സമ്മേളനം എന്‍. എസ്. എസ്. പ്രസിഡന്റ് അഡ്വ. നരേന്ദ്രനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് ജി. ശശിധരന്‍ പിള്ള അധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ. പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. കെ. വി. നാരായണന്‍, സന്തോഷ് കോരുത്തോട്, ടി. വി. നാരായണ ശര്‍മ്മ, ഷണ്‍മുഖന്‍ ചെട്ടിയാര്‍, അഡ്വ. കെ. അജിത്ത്, കെ. ജി. ഷാജി, കെ. ജി. രാജേഷ് തുടങ്ങിയവര്‍ പ്രസംഗിക്കും. ക്ഷേത്രത്തില്‍ ഇന്ന് രാവിലെ അഞ്ചിന് നിര്‍മ്മാല്യ ദര്‍ശനം, മഹാഗണപതിഹോമം, പത്തിന് സര്‍പ്പപൂജ, വൈകിട്ട് 6.30 ന് ദീപാരാധന, പൂമൂടല്‍ എന്നിവ നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.