കോട്ടയം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണല്‍ സര്‍വ്വീസ് സ്കീം ടെക്നിക്കല്‍ സെല്ലും ചേര്‍ന്ന് സംസ്ഥാനത്തെ തെരഞ്ഞെടുത്ത നാല്പത് സര്‍ക്കാര്‍ ആതുരാലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍ജ്ജനിപ്പിക്കാനും കാര്യശേഷി കൈവരുത്താനും പുനര്‍ജ്ജനി സപ്തദിന ക്യാമ്പിന് രൂപം നല്കി. യഥാസമയം അറ്റകുറ്റപ്പണികള്‍ നടക്കാതെ വരുന്നതുമൂലം സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വീണ്ടും പരിമിതപ്പെടുത്താതിരിക്കാനും നിര്‍ദ്ധനരോഗികള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആരോഗ്യവകുപ്പിനും പ്രയോജനകരമാക്കാനുമായാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.
പുനര്‍ജ്ജനിയുടെ ജില്ലാതല ഉദ്ഘാടനം ആര്‍പ്പൂക്കര ഗവ.എല്‍പി ഗേള്‍സ് സ്കൂളില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.3ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ് നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: