തിരുവനന്തപുരം: കേന്ദ്രപദ്ധതികള്‍ക്കു വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേരളം പിന്നാക്കമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്ര സര്‍ക്കാരിന്റെ ധാരാളം സ്കീമുകളും പരിപാടികളും നിലവിലുണ്ട്. ഇതു വേണ്ട സമയത്ത് സംസ്ഥാനത്തിനു ലഭിക്കുന്നില്ലെന്ന പരാതിയാണ് കാലാകാലങ്ങളായി നാം ഉന്നയിക്കുന്നത്. നമ്മുടെ കുറവുകള്‍ കാണാതെയാണ് ഇത്തരം പരാതികള്‍. മറ്റ് സംസ്ഥാനങ്ങള്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കിയ ശേഷമാണ് കേന്ദ്രത്തില്‍ നിന്നും പദ്ധതികളും സ്കീമുകളും സ്വീകരിക്കുന്നത്. എന്നാല്‍ കേരളം അത്തരം സൗകര്യങ്ങളൊരുക്കുന്നതില്‍ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ആരംഭിച്ച സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യോൂക്കേഷന്റെ (സിബിഎസ്ഇ) റീജണല്‍ സെന്ററിന്റെ ഉദ്ഘാടനം പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സിബിഎസ്ഇ റീജണല്‍ സെന്ററിനാവശ്യമായ സ്ഥലം കണ്ടെത്തി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മലയാളം സര്‍വകലാശാല, കാസര്‍കോഡ് ആസ്ഥാനമായ കേന്ദ്ര സര്‍വകലാശാല, സിബിഎസ്ഇ റീജണല്‍ സെന്റര്‍ എന്നിവയ്ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തനത്തിന് സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു പ്രത്യേകമായി പരിഗണിച്ച് തിരുവനന്തപുരത്ത് സ്ഥലം കണ്ടെത്തി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സിബിഎസ്ഇ സ്ഥാപനങ്ങളുടെയും വിദ്യാര്‍ഥികളുടെയും എണ്ണത്തില്‍ മുമ്പന്തിയില്‍ നില്ക്കുന്ന കേരളത്തില്‍ ഇത്തരമൊരു സൗകര്യം നേരത്തേ വരേണ്ടതായിരുന്നു.എന്നാല്‍ അതിനുള്ള സാഹചര്യമൊരുങ്ങിയില്ലായിരുന്നുവെന്നതാണ് പ്രശ്നം. പൂര്‍ണമായും ചെന്നൈ കേന്ദ്രത്തെ ആശ്രയിക്കേണ്ട സ്ഥിതിയില്‍ നിന്നും കേരളത്തില്‍ ആരംഭിച്ച റീജണര് സെന്റര്‍ സിബിഎസ്ഇക്കാരെ സംബന്ധിച്ചിടത്തോളം അനുഗ്രഹമാണ്. എംപിമാരും എംഎല്‍എമാരും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ വികസനവും പുരോഗതിയുമുണ്ടാവുകയുള്ളു. അനാവശ്യ വിവാദങ്ങളും സര്ക്കങ്ങളും സമരങ്ങളും ഒന്നും നേടിത്തരില്ല. ജനങ്ങളുടെയും നാടിന്റെയും പുരോഗതിക്കായി കൂട്ടായ്മയുണ്ടാകണം. തര്‍ക്കിക്കേണ്ട മറ്റു കാര്യങ്ങളില്‍ തര്ക്കമാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര മാനവ ശേഷി വകുപ്പു സഹമന്ത്രി ശശി തരൂര്‍ അധ്യക്ഷനായിരുന്നു. കെ.മുരളീധരന് എംഎല്‍എ, എം.പി.അച്യുതന് എംപി, കൗണ്‍സിലര്‍മാരായ മുരുകേശന്, ജോര്‍ജ് ലൂയിസ്, സിബിഎസ്ഇ ചെയര്മാന് വിനീത് ജോഷി, ഡയറക്ടര്‍ സാധന എന്നിവര്‍ പ്രസംഗിച്ചു. പട്ടം എല്‍ഐസിയുടെ കെട്ടിടത്തിലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യോൂക്കേഷന്റെ (സിബിഎസ്ഇ) റീജണല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ധര്മാധികാരിയാണ് റീജണല്‍ സെന്റര്‍ മേധാവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: