ഭവല്‍പ്രേമത്തിലൂടെ മനുഷ്യത്വസംരക്ഷ

Wednesday 24 August 2011 8:18 pm IST

ഒരാള്‍ ദുരിതഭിമാനപൂരിതമായലാല്‍ അയാളുടെ ഭാര്യപുത്രാദികളാല്‍ പോലും സ്നേഹിക്കില്ല. മറ്റുള്ളവരാല്‍ സ്നേഹിക്കപ്പെടണമെങ്കില്‍ ധാര്‍ഷ്ട്യവും അഹന്തയും വെടിയണം. ക്രോധത്തിന്‌ അടിപ്പെട്ടണവനാണെങ്കില്‍ അക്കാലമെല്ലാം അയാള്‍ക്ക്‌ ദുഃഖവും കടപ്പാടുംകൊണ്ട്‌ കുഴങ്ങേണ്ടിവരും. ക്രോധം വെടിയുണ്ടമ്പോഴേ സന്തോഷിക്കാനാവൂ. എത്രകാലം ആശകള്‍ പെരുപ്പിച്ചുപോകുന്നുവോ അക്കാലമത്രയും ഗതികേടിലാവും. ആശകള്‍ നിയന്ത്രിക്കപ്പെടുമ്പോള്‍ മനുഷ്യന്‌ ക്ഷേമം കൈവരും. അതാഗ്രഹം മനുഷ്യനെ ദുഃഖത്തിലും ദുരിതങ്ങളിലും ചെന്ന്‌ എത്തിക്കുന്നു. അത്യാഗ്രഹവും ലുബ്ധവും വെടിയുമ്പോഴേ പ്രശാന്തമായ ജീവിതം ആസ്വദിക്കാനാവൂ.

മുഴുവന്‍ പ്രപഞ്ചവും അവയിലുള്ള വസ്തുക്കളും പ്രേമത്താല്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. പ്രേമം ആണ്‌ മനുഷ്യരാശിയെ ചേര്‍ത്തുനിറുത്തുന്നത്‌. പ്രേമമില്ലാതെ ലോകത്തിന്‌ നിലനില്‍പില്ല. ഈശ്വരന്‍ പ്രേമമാണ്‌. അവിടുന്ന്‌ സര്‍വഹൃദയങ്ങളിലും പ്രേമമൂര്‍ത്തിയായി വസിക്കുന്നു. ഈ ഉണ്മയെ അടിസ്ഥാനമാക്കിയാണ്‌ 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തുഃ' എന്ന്‌ നാം പ്രാര്‍ത്ഥിക്കുന്നത്‌. പഴയകാലങ്ങളില്‍ ഋഷിമാരും തപസ്വികളും മനുഷ്യരാശികളുടെ ക്ഷേമത്തിനുവേണ്ടി സര്‍വവും ത്യജിച്ചു. അക്കാലത്തെ യുവജനങ്ങള്‍പോലും അവരെ പിന്‍തുടരുന്നു. അവരുടെ നിസാര്‍ത്ഥത്യാഗം കാരണം അവരിന്നും സ്മരിക്കപ്പെടുന്നു. ഇതിന്‌ നേരെ വീപരിതമായി ഇന്നത്തെ യുവാക്കള്‍ അതിരുകടന്ന അത്യാഗ്രഹികളും തികഞ്ഞ സ്വാര്‍ത്ഥികളും ആയിത്തീര്‍ന്നു. പഴയകാലത്താകട്ടെ അവര്‍ ത്യാഗവും യോഗവും ചേര്‍ന്ന ജീവിതം നയിച്ചു. ഇന്നാകട്ടെ യുവാക്കള്‍ ഭോഗജീവിതം മാത്രം നയിക്കാന്‍ ആഗ്രഹിക്കുന്നു. അതാകട്ടെ, രോഗത്തില്‍ ആണ്‌ ചെന്ന്‌ കലാശിക്കുന്നത്‌.
ഭൂമിയിലെ ജനങ്ങള്‍ ജീവിതയാത്രയില്‍ ചിലവിനുവേണ്ട ധനം മാത്രം നേടി യാത്രപൂര്‍ത്തിയാക്കുമ്പോള്‍ കൈവശം ഉള്ള മിച്ചം വിശ്വസ്ത സുഹൃത്തുക്കള്‍ക്ക്‌ ഏല്‍പിച്ച്‌ സുഖമായി ഉറങ്ങുന്നു. നാം ഓരോരുത്തരും പിറന്ന നിമിഷം പ്രേമമാകുന്ന ധനവുമായാണ്‌ വരുന്നത്‌. ഈ കര്‍മക്ഷേത്രമായ ലോകത്തില്‍ പ്രേമമാകുന്ന നിധി സംരക്ഷിക്കാന്‍ ക്ലേശമുണ്ട്‌. അതുകൊണ്ട്‌ നാം ഓരോരുത്തരും ഒരു വിശ്വസ്ത സുഹൃത്തിനെ കണ്ടെത്തണം. ഓരേ ഒരു സുഹൃത്തായി ഇന്ന്‌ ഈശ്വരന്‍ മാത്രമേഉള്ളൂ. പ്രേമമാകുന്ന സമ്പത്ത്‌ നാം ഈശ്വരനെ ഏല്‍പിച്ചാല്‍ ജീവിതം സുരക്ഷിതവും ശാന്തവുമായി നയിക്കാം.
നിങ്ങളുടെ ഹൃദയത്തിലുപരി ഒരാചര്യനില്ല. കാലം മഹാനായഉപദേഷ്ടവാണ്‌. പ്രേമമാണ്‌ ഓരോമനുഷ്യന്റെയും സമ്പത്ത്‌. അത്‌ ആസ്വദിക്കുന്നതിന്‌ ചില തടസ്സങ്ങളുമുണ്ട്‌. ഈ കനി സ്വാദുനോക്കുന്നതിനുമുമ്പ്‌ വിത്ത്‌ പുറത്ത്‌ എറിയണം. ഈ കനിയുടെ തൊലി അഹങ്കാരം ആകുന്നു. 'എന്റേത്‌ നിന്റേത്‌ 'എന്ന ചിന്ത അഹങ്കാരമാകുന്നു. ആ തൊലി ചെത്തികളഞ്ഞാല്‍ മാത്രമേ പ്രേമത്തിന്റെ മാധൂര്യം രുചിക്കാന്‍ ആകൂ.
പരിശുദ്ധപ്രേമത്താല്‍ ഈശ്വരനുമായി നമുക്ക്‌ ഐക്യം പ്രാപിക്കാം. മനുഷ്യജീവിതം 'ഞ'നില്‍ നിന്ന്‌ 'നാ' മിലേയ്ക്കുള്ള യാത്രയാണ്‌. സ്വം ല്‍നിന്ന്‌ സോഹം ത്തിലേയ്ക്കുള്ള പുരോഗതിയുമാണ്‌. വ്യക്തി ഈശ്വരനോട്‌ ചേരുന്നവസ്ഥ.
ഇതിനര്‍ത്ഥം നിങ്ങളുടെ ഓരോ പ്രവൃത്തിയും ഈശ്വരാര്‍ച്ചനയാവണം. ഇക്കാലത്ത്‌ ജനങ്ങള്‍ ഞാനില്‍നിന്ന്‌ ആരംഭിച്ച്‌ ഞാനില്‍ തന്നെ തിരിച്ചെത്തുന്നു. ഇത്‌ സ്വാര്‍ത്ഥതയാണ്‌. എപ്പോള്‍ നാം സ്വാര്‍ത്ഥം വേടിയുന്നുവോ അപ്പോള്‍ ശരിയായ മാര്‍ഗത്തിലായി പ്രേമത്തെ നമുക്ക്‌ മൂന്ന്‌ നിലയില്‍ കാണാം. സ്വാര്‍ത്ഥപ്രേമം, പരാര്‍ത്ഥപ്രേമം, അന്യോന്യപ്രേമം. എനിക്ക്‌ സന്തോഷിക്കണം എല്ലാ സുഖങ്ങളും വേണം,മറ്റുള്ളവരുടെ കാര്യം ഞാന്‍ ഓര്‍ക്കേണ്ടതില്ല ഈ സമീപനം സ്വാര്‍ത്ഥപ്രേമം ആകുന്നു. അന്യോന്യപ്രേമത്തിലാകട്ടെ താന്‍ മാത്രമല്ല തന്റെ ബന്ധുക്കളും സുഹൃത്തുക്കളും സുഖമായി നല്ല ജീവിതം നയിക്കണം എന്നാല്‍ പരാര്‍ത്ഥപ്രേമമാകട്ടെ ലോകമെങ്ങുമുള്ളവരെല്ലാം സുഖികളായി ത്തീരട്ടെ എന്നാകുന്നു. ഇത്രത്രെ ഏറ്റവും സര്‍വ്വോത്തമമായ പ്രേമം.