കൊച്ചി: രാഷ്ട്രീയ സ്വയംസേവക സംഘം കേരള ഘടകത്തിന്റെ പ്രാഥമിക ശിക്ഷാവര്‍ഗ്ഗ് 32 സംഘ ജില്ലാ കേന്ദ്രങ്ങളില്‍ ഇന്നലെ ആരംഭിച്ചു. വര്‍ഷം തോറും നടക്കുന്ന ഈ പരീശീലനത്തില്‍ ഈ വര്‍ഷം ഏഴായിരത്തില്‍ പരം പേരാണ് പങ്കെടുക്കുന്നത്.
വിവിധ ദിവസങ്ങളിലായി ആര്‍എസ്എസ് അഖിലഭാരതീയ സീമാ ജാഗരണ്‍ സഹ സംയോജക് എ. ഗോപാലകൃഷ്ണന്, ക്ഷേത്രീയ പ്രചാരക് പ്രമുഖ് എച്ച്.എസ്.ഗോവിന്ദ, പ്രാന്ത സംഘചാലക് പി.ഇ.ബി.മേനോന്, പ്രാന്ത സഹ സംഘചാലക് അഡ. കെ.കെ.ബാലറാം, പ്രാന്ത കാര്യവാഹ് പി.ഗോപാലന് കുട്ടി മാസ്റ്റര്‍, സഹപ്രാന്ത കാര്യവാഹ്മാരായ പി.എന്‍.ഈശ്വരന്, അഡ്വ. എന്‍. ശങ്കര്‍ റാം, പ്രാന്ത പ്രചാരക് പി.ആര്.ശശിധരന്, കുമ്മനം രാജശേഖരന് തുടങ്ങിയവര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും. ഞായറാഴ്ചവരെയാണ് പരിശീലനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: