വാഷിംഗ്ടണ്‍: 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന റിപ്ലബിക്കന്‍ പാര്‍ട്ടി നേതാവും ലൂസിയാന ഗവര്‍ണറുമായ ഇന്ത്യന്‍ വംശജന് ബോബി ജിണ്ടാല്‍ മത്സരിക്കാനൊരുങ്ങുന്നുവെന്ന് യുഎസ് സെനറ്റര്‍. ലൂസിയാനയില്‍ നിന്നുള്ള സെനറ്ററായ ഡേവിഡ് വിറ്ററാണ് സ്വകാര്യ അമേരിക്കന്‍ ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഏറെ ജനപ്രീതിയുള്ള നേതാവായ ബോബി രണ്ടാം തവണയാണ് ലൂസിയാനയിലെ ഗവര്‍ണറായത്. 2015ല്‍ കാലാവധി അവസാനിക്കും. ഒരു അമേരിക്കന്‍ സംസ്ഥാനത്തെ നയിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ജിണ്ടാല്‍. ബോബിയുടെ നേതൃപാടവത്തെ ബഹുമാനിക്കുന്ന ഞാന്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമൂല്യങ്ങളോട് യോജിക്കുന്നുവെന്ന് സെനറ്റര്‍ ഡേവിഡ് വിറ്റര്‍ പറഞ്ഞു.
ബോബി 2016ലെ യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്നാണ് കരുതുന്നത്. അതിനുള്ള ഒരുക്കങ്ങള്‍ ബോബി ജിണ്ടാല്‍ തുടങ്ങിയിട്ടുണ്ട്. ജനുവരിയോടെ ജിണ്ടാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് – ഡേവിഡ് വിറ്റര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: