ഇരിങ്ങാലക്കുട: മാനവരാശിക്ക് ഗണിതശാസ്ത്ര രംഗത്ത് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ഭാരതീയരാണെന്നും ഭാരതത്തിന്റെ ഗണിത സംഭാവന പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്നും നാഗ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ഡോ. അനന്ത് വസുദേവ വ്യവഹാരെ അഭിപ്രായപ്പെട്ടു. സംഗമ ഗ്രാമ മാധവ ഗണിതകേന്ദ്രത്തിന്റെയും നമ്പൂതിരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ എഡ്യുക്കേഷന്റെയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുട തരണനെല്ലൂര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ച ഗണിതസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക ഗണിതശാസ്ത്രത്തിന്റെ പിതാവ് എന്ന ബഹുമതിക്ക് അര്‍ഹന്‍ സംഗമഗ്രാമ മാധവനാണെന്നും അത് നേടിയെടുക്കുവാന്‍ ശ്രമം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. ആര്. രവി പിള്ള അദ്ധ്യക്ഷത വഹിച്ചു. സംഗമഗ്രാമ മാധവ ഗണിത പുരസ്ക്കാരം ഡോ. വി. ബാലകൃഷ്ണപ്പണിക്കര്‍ക്ക് അനന്ത് വ്യവഹാരെ സമ്മാനിച്ചു. എം. വിനോദ്, പ്രൊഫ. ഇ.വി. നാരായണന്, കെ.പി. ജാതവേദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.സി.ടി. രാജഗോപാല്‍, അഫ്സല് എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: