എല്ലാ വഴികളും

Monday 23 December 2013 7:45 pm IST

നിനക്കോ, എനിക്കോ, മറ്റാര്‍ക്കെങ്കിലുമോ ജനിക്കലും മരിക്കലും ഇല്ല എന്നുപദേശിക്കാനാരംഭിച്ച ശ്രീകൃഷ്ണഭഗവാന്‍ പിന്നെ നിന്റെയും എന്റെയും എത്രയോ ജന്മങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്നുപറയുന്നു. ഓരോരുത്തരുടെയും ഗ്രഹിക്കാനുള്ള കഴിവും പക്വതയും അനുസരിച്ചേ പരമാത്മാവിനെ ധ്യാനിക്കാനാവൂ.
ജാഗ്രദവസ്ഥയിലുള്ള ശരീരത്തെ നാം എന്നു പറയുന്നു. സ്വപ്നാവസ്ഥയിലെ ശരീരത്തെ നാം അംഗീകരിക്കുന്നില്ല. എന്നാലും ഒരു ശരീരമെടുത്തുകൊണ്ടുതന്നെയാണ്‌ അവിടെ എപ്പോഴും വ്യവഹരിക്കുന്നത്‌. ഇങ്ങനെ പല ശരീരമെടുക്കാന്‍ ജീവനുതന്നെ വൈഭവമുള്ള സ്ഥിതിക്ക്‌ ഈശ്വരന്‌ അനന്തകോടി സ്വരൂപങ്ങളെടുക്കാന്‍ കഴിയും എന്നതില്‍ എന്തിനു സംശയിക്കുന്നു.
ഒരാള്‍ ഏതുവഴിക്കു പോയാലും അയാളെ പ്രോത്സാഹിപ്പിച്ച്‌ ആ വഴിക്കു മുന്നോട്ടുകൊണ്ടുപോകുന്നു മഹാത്മാക്കള്‍. എല്ലാ വഴികളും ഒടുവില്‍ അവിടെത്തന്നെയാണെത്തിച്ചേരുന്നത്‌. രമണ മഹര്‍ഷി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.