ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്‌ കാശികാനന്ദഗിരിജി മഹാരാജ്‌ ഉദ്ഘാടനം ചെയ്യും

Monday 23 December 2013 9:27 pm IST

പത്തനംതിട്ട: ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 102-ാ‍മത്‌ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത്‌ ഫെബ്രുവരി 2 ന്‌ മുംബൈ കാന്തിവന്‍ ആനന്ദവന്‍ ആശ്രമ മഠാധിപതി ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി കാശികാനന്ദ ഗിരിജിമഹാരാജ്‌ ഉദ്ഘാടനം ചെയ്യും. എട്ടുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള സന്യാസി ശ്രേഷ്ഠരും, മതപണ്ഡിതന്മാരും , സാമൂഹിക, സാംസ്കാരികനേതാക്കളും പങ്കെടുക്കും.
പരിഷത്തിന്റെ കാല്‍നാട്ടുകര്‍മ്മം ജനുവരി 2 ന്‌ രാവിലെ 10ന്‌ ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ്‌ അഡ്വ.ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പ്‌ നിര്‍വ്വഹിക്കും. 50000 പേര്‍ക്കിരിക്കാവുന്ന പന്തലാണ്‌ നിര്‍മ്മിക്കുന്നത്‌. അയിരൂര്‍, ചെറുകോല്‍പ്പുഴ എന്നീ കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാല്‍ക്കാലിക പാലത്തിന്റെ നിര്‍മ്മാണവും ആരംഭിക്കുമെന്ന്‌ പബ്ലിസിറ്റി കണ്‍വീനര്‍ എ.ജി.ഹരിഹരന്‍നായര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.