കൊച്ചി: സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബിഎംഎസ് എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ സമ്മേളനം സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിലുള്ള ലായം ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തില്‍ ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് വി.ജി.പത്മജം അദ്ധ്യക്ഷത വഹിച്ചു. വിവേകാനന്ദ വേദിക് മിഷന് ഡയറക്ടര്‍ ഡോ.എം.ലക്ഷ്മി കുമാരി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഡോ.സി.പി.താര, പത്രപ്രവര്‍ത്തക രതി എ.കുറുപ്പ്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.ഡി.ഉണ്ണികൃഷ്ണന്, ജില്ലാ സെക്രട്ടറി ആര്.രഘുരാജ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അഡ്വ.സിന്ധുമോള്‍, എം.എസ്.വിനോദ് കുമാര്‍, കെ.എസ്.അനില്‍കുമാര്‍, വിജയകുമാര്‍, ധനീഷ്, ബാബു, തൃപ്പുണിത്തുറ മേഖലാ പ്രസിഡന്റ് സി.എ.സജീവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: