ഈജിപ്തില്‍ ബോംബാക്രണം: 14 മരണം

Tuesday 24 December 2013 12:54 pm IST

കെയ്‌റോ: ഈജിപ്തിലെ മന്‍സൗരയില്‍ സുരക്ഷാസേനയുടെ ആസ്ഥാനമന്ദിരത്തിലുണ്ടായ ബോംബാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാഭടന്മാരാണ് കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും കൂടുതല്‍. കെട്ടിടത്തില്‍ സ്ഥാപിച്ച മൂന്ന് ബോംബുകളില്‍ രണ്ടെണ്ണമാണ് പൊട്ടിത്തെറിച്ചതെന്ന്  റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തിന് സമീപത്തെ കാറില്‍ സ്ഥാപിച്ച ഒരു ബോംബ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍വീര്യമാക്കി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ ഒരു അഞ്ചുനില കെട്ടിടം പൂര്‍ണമായി തകര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.