ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരായ വിചാരണ സുരക്ഷാ പ്രശ്നങ്ങളാല്‍ മാറ്റി വച്ചു. മുഷറഫിനെ കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.
ജനുവരി ഒന്നിലേക്കാണ് പ്രത്യേക കോടതിയില്‍ നടക്കുന്ന മുഷറഫിനെതിരായ വിചാരണ മാറ്റി വച്ചിരിക്കുന്നത്. അഞ്ച് കിലോ സ്ഫോടക വസ്തുക്കളും രണ്ട് കൈത്തോക്കുകളുമാണ് മുഷാറഫിന്റെ വീട്ടില്‍ നിന്നും വിചാരണ നടക്കുന്ന പ്രത്യേക കോടതിയിലേക്കുള്ള വഴിയില്‍ നിന്ന് കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു.
സുരക്ഷാ പ്രശ്നം ഉള്ളതിനാല്‍ ഹാജാരാകാനാകില്ലെന്ന് അഭിഭാഷകന് മുഖേന മുഷാറഫ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് വിചാരണ കോടതി മാറ്റിവെച്ചത്. 2007ലെ അടിയന്തരാവസ്ഥ കാലത്ത് 60 ജഡ്ജിമാരെ തുറുങ്കിലില്‍ അടച്ച കേസിലാണ് മുഷാറഫ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: