ഇംഗ്ലീഷുകാരന്റെ ഭാവന

Tuesday 24 December 2013 8:03 pm IST

അമേരിക്കയില്‍ചെയ്ത ജോലിയെക്കാള്‍ കൂടുതല്‍ എനിക്ക്‌ തൃപ്തികരമായിട്ടുള്ളത്‌ ഇംഗ്ലണ്ടില്‍ ചെയ്തതാണ്‌. പ്രസരിപ്പും ചുണയും സ്ഥിരതയുമുള്ള ഇംഗ്ലീഷുകാരന്‍, ഇങ്ങനെ പറയാന്‍ എന്നെ അനുവദിച്ചാല്‍ - അതേ, അയാളുടെ തലയോടിന്‌ മറ്റുള്ളവരുടേതിനേക്കാള്‍ കട്ടി തെല്ലുകൂടും. ഒരാശയം അയാളുടെ മസ്തിഷ്കത്തിലെത്തിച്ചാല്‍ പിന്നതുവെളിയില്‍ ചാടിപ്പോകയില്ല; ആ വംശത്തിന്റെ വമ്പിച്ച അനുഷ്ഠാനപരതയും വീര്യവും ആ ആശയത്തെ അങ്കുരിപ്പിച്ചു പെട്ടെന്ന്‌ ഫലവത്താക്കും. മറ്റൊരു രാജ്യത്തും അതങ്ങനെയല്ല; ആ വംശത്തിന്റെ വമ്പിച്ച അനുഷ്ഠാനപരതയും വീര്യവും മറ്റൊരിടത്തും കാണാനില്ല. അവര്‍ക്ക്‌ ഭാവന കുറയും, എന്നാല്‍ പ്രവൃത്തി കൂടും. ഇംഗ്ലീഷ്ഹൃദയത്തിന്റെ ഉറവിടം, മൗലികമായ ചാലനയന്ത്രം എന്തെന്ന്‌ ആര്‍ക്കറിയാം? അവിടെ എത്രമാത്രം ഭാവനയാണ്‌, ഭാവങ്ങളാണുള്ളത്‌! വീരന്മാര്‍ നിറഞ്ഞ ഒരു ജനതയാണത്‌; അവരാണ്‌ യഥാര്‍ത്ഥ ക്ഷത്രിയന്മാര്‍. തനതു ഭാവങ്ങളെ മറയ്ക്കാനാണ്‌ അവര്‍ ശീലിക്കുന്നത്‌; തുറന്നു കാട്ടാനല്ല. ശൈശവംമുതല്‍ ആ നിലയിലെത്തത്തക്കപരിശീലനമാണ്‌ അവര്‍ക്കു കിട്ടുന്നത്‌. ചുരുക്കമായിട്ടേ ഭാവപ്രകാശനത്തിനൊരുങ്ങുന്ന ഒരു ഇംഗ്ലീഷുകാരനെ, ഒരു ഇംഗ്ലീഷുകാരിയെപ്പോലും കാണാന്‍ പറ്റൂ. എറ്റവും ധീരനായ ബംഗാളിതന്നെ അനുകരിക്കാന്‍ നോക്കട്ടെ. അമ്പരന്നുപോകും; അമ്മട്ടിലുള്ള ജോലി ചെയ്യാനും കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനും ഒരുങ്ങുന്ന ഇംഗ്ലീഷുകാരികളെ ഞാന്‍ കണ്ടിട്ടുണ്ട്‌. - സ്വാമി വിവേകാനന്ദന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.