രഞ്ജി ട്രോഫി: കേരളം വിജയത്തിലേക്ക്‌

Tuesday 24 December 2013 8:48 pm IST

പനാജി: ഗോവക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ്‌ മത്സരത്തില്‍ കേരളം വിജയത്തിലേക്ക്‌ നീങ്ങുന്നു. ഒന്നാം ഇന്നിംഗ്സില്‍ 31 റണ്‍സിന്റെ ലീഡ്‌ സ്വന്തമാക്കിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ 147 റണ്‍സിന്‌ ഓള്‍ ഔട്ടായി. കേരളത്തിന്‌ വേണ്ടി പി. പ്രശാന്ത്‌ 46ഉം വിനൂപ്‌ 40ഉം റണ്‍സെടുത്ത്‌ മികച്ച പ്രകടനം നടത്തി. മറ്റുള്ളവരെല്ലാം ബാറ്റിംഗില്‍ പരാജയപ്പെട്ടതോടെയാണ്‌ കേരള സ്കോര്‍ 147-ല്‍ ഒതുങ്ങിയത്‌. തുടര്‍ന്ന്‌ 179 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ച ഗോവ മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 82 റണ്‍സ്‌ എന്ന നിലയിലാണ്‌. ഒരു ദിവസവും അഞ്ച്‌ വിക്കറ്റും ബാക്കിയിരിക്കേ ഗോവക്ക്‌ ജയിക്കാന്‍ 97 റണ്‍സ്‌ കൂടി വേണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.