ആം ആദ്മി മധ്യപ്രദേശില്‍ മത്സരിക്കും

Tuesday 24 December 2013 9:22 pm IST

ഭോപ്പാല്‍: ദല്‍ഹിക്കുശേഷം ആംആദ്മി മധ്യപ്രദേശിലേക്ക്‌. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ മത്സരിക്കുമെന്ന്‌ എഎപി സംസ്ഥാന സെക്രട്ടറി അക്ഷയ്‌ ഹുങ്ക അറിയിച്ചു. എത്ര സീറ്റില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന്‌ പറഞ്ഞ അക്ഷയ്‌ ഹുങ്ക സീറ്റ്‌ വിഭജന കാര്യം തെരഞ്ഞെടുപ്പിന്‌ ഒരു മാസം മുമ്പ്‌ തീരുമാനിക്കുമെന്നും പറഞ്ഞു. ജനുവരി 12 മുതല്‍ 19 വരെ 29 ലോക്സഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടി പര്യടനം നടത്തും. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ അഭിപ്രായമാരായുകയും ചെയ്യും. തെരഞ്ഞെടുപ്പിനായി ഓരോ മണ്ഡലങ്ങളിലും പ്രത്യേകം സംഘങ്ങളെ രൂപീകരിക്കും. പൊതുതെരഞ്ഞെടുപ്പിന്‌ മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലേയും ജില്ലകള്‍ തോറും പാര്‍ട്ടി അംഗങ്ങളുടെ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.