ജംഷഡ്പൂര്‍: 34-ാം ദേശീയ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ റിക്കര്‍വ് വിഭാഗത്തില്‍ ഒളിംപ്യന്‍ ദീപിക കുമാരി കിരീടം നിലനിര്‍ത്തി.
വനിതകളുടെ ഫൈനലില്‍ ഗുജറാത്തിന്റെ വി. പ്രണീതയെയാണ് ഝാര്‍ഖണ്ഡ് താരം തോല്‍പ്പിച്ചത്. ഇതു തുടര്‍ച്ചയായ ആറാം തവണയാണ് ദീപിക ദേശീയ ചാമ്പ്യനാകുന്നത്.
ഇതേ ഇനത്തിലെ പുരുഷ വിഭാഗത്തില്‍ അതാനു ദാസ് (പശ്ചിമ ബംഗാള്‍) ജേതാവായി. കോംപൗണ്ട് വിഭാഗത്തില്‍ ഝാനു ഹന്‍സ്ദ (ഝാര്‍ഖണ്ഡ്), രജത് ചൗഹാന് (രാജസ്ഥാന്) എന്നിവര്‍ ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: