വ്യാജചാരായ നിര്‍മ്മാണം: അച്ഛനും മകനും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Wednesday 24 August 2011 11:29 pm IST

പൊന്‍കുന്നം: എക്സൈസ്‌ സര്‍ക്കിള്‍ പാര്‍ട്ടിയും കാഞ്ഞികപ്പള്ളി റേഞ്ച്‌ പാര്‍ട്ടിയും പൊന്‍കുന്നം എക്സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര്‍. സുള്‍ഫിക്കറിണ്റ്റെ നേതൃത്വത്തില്‍ കോരുത്തോട്‌, ചണ്ണപ്ളാവ്‌, പട്ടാളക്കുന്ന്‌ വന മേഖലകളില്‍ നടത്തിയ റെയ്ഡില്‍ 7 ലിറ്റര്‍ വ്യാജ വാറ്റുചാരായവും, 145 ലിറ്റര്‍ ചരായം വാറ്റാന്‍ പാകപ്പെടുത്തിയ കോടയും വാറ്റുപകരണങ്ങളുമായി ചണ്ണപ്ളാവ്‌ കരയില്‍ കുന്നേപ്പറമ്പില്‍ ഈശ്വരന്‍ മകന്‍ കെ.കെ. ഗോപി (51) സഹോദരന്‍ കെ.കെ. കൃഷ്ന്‍ (53) ഗോപിയുടെ മകന്‍ കെ.ജി. അനീഷ്‌ (29) എന്നിവരെ അറസ്റ്റ്‌ ചെയ്തു. ഇന്നലെ പുലര്‍ച്ചെ ൩ മണിയോടുകൂടി നടത്തിയ തിരച്ചിലിലാണ്‌ പ്രതികളുടെ വീടിനോടു ചേര്‍ന്നഷെഡില്‍ നടത്തിക്കൊണ്ടിരുന്ന വ്യാജ ചാരായ വാറ്റ്‌ കണ്ടുപിടിച്ചത്‌. രാത്രിയില്‍ ൫ കിലോമീറ്ററോളം വനമേഖലകളിലൂടെ നടന്നാണ്‌ എക്സൈസ്‌ സംഘം വാറ്റ്‌ സങ്കേതം കണ്ടുപിടിച്ചത്‌ കോരുത്തോട്‌ കുഴിമാവ്‌ മൂലക്കയം ഇളംകാട്‌ പ്രദേശങ്ങളില്‍ റെയ്ഡുകള്‍ വ്യാപിക്കുമെന്ന്‌ എക്സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പി. ചന്ദ്രബോസ്‌ പ്രീവണ്റ്റീവ്‌ ഓഫീസറന്‍മാരായ പി.ജെ. ബനിയാം, പി.ജെ. സേവ്യര്‍, കെ.എന്‍. വിജയന്‍, വി.എസ്‌. പങ്കജാക്ഷന്‍ എക്സൈസ്‌ ഓഫീസര്‍മാരായ പി.എസ്‌. ഷിനോ, ഇ.സി. അരുണ്‍കുമാര്‍, വികാസ്‌ എസ്‌., കെ.എന്‍. സുരേഷ്കുമാര്‍, കെ.പി. മുഹമ്മദ്‌ ഹനീഫ, പി.വി. രാജീവ്‌, സി. കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു. പ്രതികളെ കാഞ്ഞിരപ്പള്ളി കോടതയില്‍ ഹാജരാക്കി. റിമാണ്റ്റ്‌ ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.