തായ്‌ലന്‍ഡില്‍ ബസ് അപകടം: 29 മരണം

Friday 27 December 2013 12:10 pm IST

ബാങ്കോക്ക്: വടക്കുകിഴക്കന്‍ തായ്‌ലന്‍ഡില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ലോംസാക് ജില്ലയിലെ ഫെച്ചാബുന്‍ പ്രവിശ്യയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ചിയാംഗ് പ്രദേശത്തേക്കു പോകുകയായിരുന്ന ബസ് റോഡില്‍ നിന്ന നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. 40 പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. അതില്‍ 28 പേര്‍ സംഭവസ്ഥലത്തുവെച്ച് മരിച്ചതായും ഒരാളെ ആശുപത്രിയില്‍ എത്തിച്ചതിനുശേഷമാണ് മരിച്ചതെന്നും മേജര്‍ ജനറല്‍ സുകിത് സാമാന പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.