ബ്രസീലില്‍ കനത്ത മഴ: 44 മരണം

Friday 27 December 2013 11:24 am IST

ബ്രസീലിയ: തെക്കുകിഴക്കന്‍ ബ്രസീലില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 44 പേര്‍ മരിച്ചു. 60,000 ത്തോളം ജനങ്ങള്‍ ഭവന രഹിതരായി. 67,379 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വെള്ളപ്പോക്കത്തിലും മണ്ണിടിച്ചിലിലും നിരവധി പാലങ്ങളും റോഡുകളും തകര്‍ന്നു. ഇസ്പിരിറ്റോ സാന്റോ സംസ്ഥാനത്താണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നതെന്നും 27 പേര്‍ ഇവിടെ മരിച്ചതായും ഗവര്‍ണര്‍ റിനാറ്റോ കാസ്ഗ്രാന്റെ പറഞ്ഞു. അതേസമയം വെള്ളപ്പൊക്ക ബാധിതമായ പ്രദേശത്തെ ജനങ്ങള്‍ക്ക് എല്ലാവിധ സഹായവും ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസഫ് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.