റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് ഒമ്പത് മരണം

Friday 27 December 2013 4:49 pm IST

മോസ്‌കോ: റഷ്യയുടെ സൈനിക ചരക്കുവിമാനം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു. ആന്റനോവ് ആന്‍12 വിഭാഗത്തിലെ സൈനിക ചരക്ക് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തെക്കന്‍ സൈബീരിയക്ക് സമീപത്തെ ഇര്‍ക്കുട്‌സ്‌ക് 2 സൈനിക വിമാനത്താവളത്തിലാണ് ചരക്കുവിമാനം തകര്‍ന്നത്. ലാന്‍ഡിംഗിനിടെയാണ് അപകടമുണ്ടായത്. ആറ് വിമാന ജീവനക്കാരും മൂന്ന് കാര്‍ഗോ കമ്പനി ജീവനക്കാരുമാണ് മരിച്ചത്. അപകട കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ റഷ്യന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.