ആപ്പിള്‍ സി.ഇ.ഒ സ്റ്റീവ്‌ ജോബ്‌സ്‌ രാജിവച്ചു

Thursday 25 August 2011 11:57 am IST

മോസ്കോ: പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനിയായ ആപ്പിള്‍ കംപ്യൂട്ടേഴ്‌സ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ സ്റ്റീവ്‌ ജോബ്‌സ്‌ രാജിവച്ചു. സി.ഇ.ഒ ടിം കുക്കിനെ പുതിയ ചീഫ് എക്സിക്യൂട്ടിവായി നിയമിച്ചു. ക്യാന്‍സര്‍ രോഗബാധിതനായ ജോബ്സ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്നാണു രാജിവച്ചത്. ലോകത്തെ ഏറ്റവും വിലയേറിയതും ശക്തമായതുമായ ഐ.ടി കമ്പനി ആപ്പിളിന്റെ സഹസ്ഥാപകന്‍ കൂടിയായ സ്റ്റീവ്‌ കഴിഞ്ഞ പതിനാലുവര്‍ഷമായി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ സ്ഥാനത്തു തുടരുകയായിരുന്നു. സി.ഇ.ഒ സ്ഥാനം രാജിവച്ചെങ്കിലും 55കാരനായ ജോബ്സ് ആപ്പിളിന്റെ ചെയര്‍മാന്‍ സ്ഥാനത്തു തുടരും. ആരോഗ്യപരമായ കാരണങ്ങളാല്‍ ജനുവരി മുതല്‍ അനിശ്ചിതകാല അവധിയിലായിരുന്നു സ്റ്റീവ്‌സ്‌ . 2004 ല്‍ പാന്‍ക്രിയാറ്റിക്‌ കാന്‍സര്‍ ശസ്‌ത്രക്രിയയ്ക്കും 2009 ല്‍ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്‌ത്രക്രിയയ്ക്കും അദ്ദേഹം വിധേയനായിരുന്നു. ജോബ്‌സിന്റെ രാജിയോടെ കമ്പനിയുടെ ഓഹരി വില ഇടിഞ്ഞു. സി.ഇ.ഒ എന്ന നിലയിലുള്ള ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയാതെ വരുന്ന വേളയില്‍ സ്ഥാനമൊഴിയുന്നുമെന്ന്‌ താന്‍ എപ്പോഴും പറയാറുണ്ടെന്നും ഇപ്പോള്‍ ആ അവസ്ഥയില്‍ എത്തിയിരിക്കുകയാണെന്നും അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു. ജോബ്സിന്റെ രാജി ഏവരെയും അക്ഷരാര്‍ധത്തില്‍ ഞെട്ടിച്ചു. ആപ്പിള്‍ കമ്പനിയുടെ ഉയര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ജോബ്സ്. സാങ്കേതിക രംഗത്തു ഐഫോണ്‍, ഐപാഡ് തരംങ്ങള്‍ സൃഷ്ടിക്കാനും ആപ്പിളിനെ ലോകത്തെ മികച്ച കമ്പനിയാക്കി മാറ്റുന്നതിലും ഇദ്ദേഹത്തിന്റെ പങ്ക് വിലപ്പെട്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.