തിരുവനന്തപുരം: പത്താമത് ദേശീയ മൗണ്ട് ബൈക്ക് റെയ്സിങ് ചാമ്പ്യന്‍ഷിപ്പിന് തിരുവനന്തപുരത്ത് തുടക്കം. ഇന്നലെ രാവിലെ 10.30ന് പാലോട് രവി എംഎല്‍എ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. സൈക്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഓംകാര്‍ സിങ്, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, സിആര്‍പിഎഫ് പള്ളിപ്പുറം ഡിഐജിപി അജയ് ഭരതന്, സ്പോര്‍ട്സ് -യുവജനകാര്യ അസിസ്റ്റന്റ് ഡയറക്റ്റര്‍ നജീമുദ്ദിന്, കേരള സൈക്ലിങ് അസോസിയേഷന് പ്രസിഡന്റ് അഡ്വ. വി.കെ. ഹരികുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആദ്യ ദിനം നടന്ന പുരുഷന്മാരുടെ ക്രോസ് കണ്ട്രിയില് (30 കിലോ മീറ്റര്‍) കേരളത്തിന്റെ ബാസപ്പ ചാമ്പ്യനായി. ഹരിയാനയുടെ രോഹ്തഷ് കുമാറും വിനോദ് കുമാറും തുടര്‍ന്നുള്ള സ്ഥാനങ്ങളിലെത്തി. സബ്ജൂനിയര് ആണ്‍കുട്ടികളുടെ ടൈം ട്രയല്‍ മത്സരത്തില്‍ (10 കിലോമീറ്റര്‍) അഭിജിത്ത് യു.എസ്. (കേരളം), സന്തോഷ് കുരാനി (കര്‍ണാടക), യെല്ലപ്പ ഷിരാബുര് (കര്‍ണാടക) എന്നിവര്‍ പൗഡിയത്തില്. സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ (ടൈം ട്രയല്‍, 10 കിലോമീറ്റര്‍) കേരളത്തിന്റെ ഗോപിക എസ്. പ്രതാപന് ജേത്രി. നയന രാജേഷ് (കേരളം), യഹോധര ഷെരാര്ക്കര് (മഹാരാഷ്ട്ര) എന്നിവര്‍ യഥാക്രമം രണ്ടാമതായും മൂന്നാമതായും ഫിനിഷ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: