നെടുമ്പാശേരിയില്‍ വിമാനം തിരിച്ചിറക്കി

Thursday 25 August 2011 12:57 pm IST

കൊച്ചി: യന്ത്രത്തകരാര്‍ മൂലം എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തിരമായി നിലത്തിറക്കി. കുവൈറ്റ്‌ -കൊച്ചി- കോഴിക്കോട്‌ വിമാനമാണ്‌ തിരിച്ചിറക്കിയത്‌. വിമാനവും യാത്രക്കാരും സുരക്ഷിതരാണെന്ന്‌ എയര്‍ ഇന്ത്യാ വൃത്തങ്ങള്‍ അറിയിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ 67 യാത്രക്കാര്‍ ഉണ്ടായിരുന്നു. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് തകരാറെന്ന് പ്രാഥമിക നിഗമനം. വിശദമായ പരിശോധന തുടരുന്നു.